Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പീഡന മതംമാറ്റം: അന്വേഷണത്തിലെ ഉദാസീനതയിൽ കേന്ദ്രസർക്കാർ ഇടപെടണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

പീഡന മതംമാറ്റം: അന്വേഷണത്തിലെ ഉദാസീനതയിൽ കേന്ദ്രസർക്കാർ ഇടപെടണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോഴിക്കോട് ക്രൈസ്തവ പെൺകുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ച സംഭവത്തിലെഅന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാർഹമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ്ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആനുകാലിക വിഷയങ്ങളിൽ നിരന്തരം ഗർജിക്കുന്ന സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയനേതൃത്വങ്ങളും തന്റെ മകളെ പീഡിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് ഒരു പിതാവ്വേദനയോടെ പൊതുസമൂഹത്തിനു മുമ്പാകെ നടത്തിയ നീതിക്കായുള്ള വിലാപത്തിനുനേരെ കാതുകൾകൊട്ടിയടച്ച് മൗനം പാലിക്കുന്നത് സാക്ഷരകേരളത്തിന് അപമാനകരമാണ്.ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് ഭീകരപ്രസ്ഥാനങ്ങളുടെ പിന്തുണയോടെക്രൈസ്തവ മതവിഭാഗത്തെ ഉന്മൂലനം ചെയ്യുവാൻ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങൾ ആരുംനിസാരവൽക്കരിക്കരുത്. പശ്ചിമേഷ്യയിൽ ക്രൈസ്തവരെ കൊന്നൊടുക്കിയ ഭീകരപ്രവർത്തനങ്ങളുടെ മറ്റൊരുരൂപമാണ് കേരളത്തിൽ ക്രൈസ്തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും സഭാ സംവിധാനങ്ങൾക്കും നേരെ ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയണം.

ഇന്ത്യയിൽ ക്രൈസ്തവ പെൺകുട്ടികളെ പീഡിപ്പിച്ച് മതം മാറ്റുകയും വിദേശ രാജ്യങ്ങളിലേയ്ക്ക്കയറ്റി അയയ്ക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻതന്നെ വ്യക്തമാക്കിയിരിക്കുമ്പോൾഇതിന്റെയടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തണം. കേരളത്തിലെ ഇടതുവലതു മുന്നണികൾവോട്ടുരാഷ്ട്രീയത്തിന്റെ പേരിൽ ചിലരെ പ്രീണിപ്പിച്ച് ക്രൈസ്തവ പീഡനങ്ങളെ നിസ്സാരവൽക്കരിച്ച്എഴുതിത്ത്തള്ളുന്നത് ക്രൈസ്തവ നേതൃത്വങ്ങളും മനസ്സിലാക്കി തെരഞ്ഞെടുപ്പുവേളകളിൽ അന്ധമായ രാഷ്ട്രീയഅടിമത്വം അവസാനിപ്പിച്ച് നിലപാടുകളെടുക്കണം.

ജനിച്ചുവീണ മണ്ണിൽ ഭീതിയില്ലാതെ ജീവിക്കാൻ പറ്റുന്ന സാഹചര്യമൊരുക്കി പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ജനാധിപത്യസർക്കാരുകൾ പരാജയപ്പെടുമ്പോഴാണ്ഈ മണ്ണിൽ തഴച്ചുവളരുന്നത്. ഇത്തരം ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ടിങ്‌കേന്ദ്രങ്ങളായി അധികാരകേന്ദ്രങ്ങളുടെ ഒത്താശയോടെ കേരളം മാറുന്നത് അംഗീകരിക്കാനാവില്ല.സംസ്ഥാനത്ത് ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ അനുവദിക്കുകയില്ലെന്ന് പലതവണ ആവർത്തിച്ച് സ്ത്രീപീഡനത്തിനെതിരെ നാടുസ്തംഭിപ്പിച്ച് ഭരണത്തിലേറിയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കോഴിക്കോട്‌പെൺകുട്ടിയുടെ പ്രശ്‌നത്തിൽ നടത്തുന്ന ഒളിച്ചോട്ടം മനഃസാക്ഷിയുള്ളവർ വിലയിരുത്തേണ്ടതാണ്. കത്വ
പെൺകുട്ടിക്ക് നീതിക്കായി തെരുവിലിറങ്ങിയവർ പീഡനത്തിനിരയായ ക്രൈസ്തവ പെൺകുട്ടിയെഅവഗണിക്കുന്നത് അവരെ നിയന്ത്രിക്കുന്ന ശക്തികൾ ആരെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഈ വിഷയത്തിൽ സർക്കാർപുലർത്തുന്ന കുറ്റകരമായ അനാസ്ഥ തുടർന്നാൽ ഇനിയും ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽആവർത്തിക്കാൻ ഇടയാക്കും. പീഡനമതംമാറ്റത്തിന് ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും നീതി
ഉറപ്പാക്കി അന്വേഷണങ്ങൾ ത്വരിതപ്പെടുത്തുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. വിശ്വാസിസമൂഹത്തെ സംരക്ഷിക്കേണ്ടഉത്തരവാദിത്വം ക്രൈസ്തവ നേതൃത്വത്തിനുണ്ടെന്നും പ്രലോഭനങ്ങളിലും ചതിക്കുഴികളിലുംവീഴാതിരിക്കുവാൻ വിശ്വാസത്തിൽ ആഴപ്പെട്ട് മക്കളെ വളർത്തുവാൻ ക്രൈസ്തവ കുടുംബങ്ങളും സഭയുംശ്രദ്ധിക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP