Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായം കൊവിഡ് 19 - ലോക് ഡൗൺ മൂലം പൂർണമായും നിശ്ചലമാകും; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ

പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായം കൊവിഡ് 19 - ലോക് ഡൗൺ മൂലം പൂർണമായും നിശ്ചലമാകും; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ

സ്വന്തം ലേഖകൻ

ജപ്പാൻ, ഗൾഫ് നാടുകൾ, അമേരിക്ക പോലുള്ള ലോകരാഷ്ട്രങ്ങളെ ആശ്രയിച്ചു നടക്കുന്ന കശുവണ്ടിപ്പരിപ്പ് കയറ്റുമതി വിപണനം ലോക് ഡൗൺ മൂലം നിലവിൽ കശുവണ്ടി പരിപ്പ് കയറ്റുമതി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ മേൽപറഞ്ഞ നിരവധി ലോകരാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയിലെ കശുവണ്ടി പരിപ്പിനായി നിലവിൽ ഓർഡറുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ ലോക് ഡൗൺ അവസ്ഥ തുടർന്നാൽ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളിൽ കയറ്റുമതിക്ക് മേൽക്കോയ്മയുള്ള കശുവണ്ടി പരിപ്പ് കയറ്റുമതി എന്നെന്നേക്കുമായി നഷ്ടപ്പെടും. ഉദാഹരണം ജപ്പാന് പ്രതിവർഷം 10000 മെട്രിക് ടൺ കശുവണ്ടി പരിപ്പ് ആണ് ആവശ്യം. അതിൽ 8000 മെട്രിക് ടൺ കശുവണ്ടിപ്പരിപ്പും കയറ്റുമതി ചെയ്യുന്നത് കേരളത്തിൽ നിന്നും ആണ്. ഇതു പൂർണമായും നിലച്ചിരിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ ജപ്പാൻ പോലുള്ള ലോക രാഷ്ട്രങ്ങൾ വിയറ്റ്‌നാം, ചൈന തുടങ്ങിയ മറ്റു രാജ്യങ്ങളിൽ നിന്നും കശുവണ്ടിപരിപ്പ് ഇറക്കുമതി ചെയ്യാൻ തുടങ്ങും. അതുമൂലം ഇന്ത്യയിലെ കശുവണ്ടി പരിപ്പ് കയറ്റുമതി എന്നെന്നേക്കുമായി നിശ്ചലമാകും. ഇത് ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തിനു വൻ തിരിച്ചടിയാകും. ആയതിനാൽ മേൽപ്പറഞ്ഞ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കശുവണ്ടിപരിപ്പ് ലോക രാഷ്ട്രങ്ങളിലേക്ക് കൊവിഡ് പ്രതിരോധം നിർദ്ദേശങ്ങൾ പാലിച്ചു കയറ്റുമതി ചെയ്യുന്നതിന് അടിയന്തിര പ്രാധാന്യമുള്ള അനുമതി നൽകണമെന്ന് കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ അപേക്ഷിക്കുന്നു.

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കശുവണ്ടി പരിപ്പ് സംസ്‌കരിക്കുന്നതിന് ആവശ്യമായ കശുവണ്ടി (Raw Cashew Nut) ( RCN) ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. പ്രധാനമായും ഐവറികോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളാണ് അവ. Covid 19 ലോക് ഡൗൺ ശേഷം ഇത് നിശ്ചലാവസ്ഥയിൽ ആണ്. മേൽപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം തന്നെയും Covid 19 മൂലം ഉള്ള ലോക്ക് ഡൗൺ 14 ഏപ്രിൽ 2020 ഓടുകൂടി പിൻവലിക്കുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങയുടെ ശക്തമായ ഒരു ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ മുൻകാലങ്ങളിൽ പോലെ വീണ്ടും ഇന്ത്യയിലേക്ക് കശുവണ്ടി സുഖമമായി ഇറക്കുമതിക്ക് കഴിയു. കാരണം വ്യവസായികൾ എല്ലാവരും തന്നെയും 2020 ലെ കശുവണ്ടി സീസൺ തുടങ്ങിയപ്പോൾ തന്നെ കോടിക്കണക്കിന് രൂപ തോട്ടണ്ടി ഇറക്കുമതിയുടെ ആവശ്യമായി ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻകൂട്ടി നിക്ഷേപിച്ചിരിക്കുകയാണ്. ഈ പറഞ്ഞ തുക വ്യവസായികൾ എല്ലാവരും കിടപ്പാടം വ്യവസായസ്ഥാപനങ്ങൾ മറ്റു വസ്തുവകകൾ ബാങ്കിൽ ഈട് നൽകി ലോൺ ഇനത്തിൽ കൈപ്പറ്റിയ തുകകൾ ആണ്. ഇറക്കുമതി നടക്കാത്ത പക്ഷം വ്യവസായികൾ പ്രതിസന്ധിയിലാകും എന്നത് നഗ്‌നമായ സത്യമാണ്. അത് മറ്റു വലിയ പ്രശ്‌നങ്ങളിലേക്കും വഴി തിരിയും. ആയതിനാൽ ഇക്കാര്യത്തിലും അടിയന്തിരമായ നടപടികൾ കൈക്കൊള്ളണം എന്നും കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ അപേക്ഷിച്ചിരിക്കുന്നു.

കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ കശുവണ്ടി മേഖല പ്രതിസന്ധിയിൽ ആയതിനുശേഷം ബാങ്ക് ജപ്തി മൂലം നിരവധി വ്യവസായികളുടെ ആത്മഹത്യയ്ക്കും ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ പട്ടിണിക്കും സാക്ഷ്യംവഹിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഈ പരമ്പരാഗത വ്യവസായം എന്നെന്നേക്കുമായി നിലയ്ക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണനയിൽ എടുക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ കശുവണ്ടി മേഖലയെ പ്രത്യേക പരിഗണനയിൽ എടുത്തു NPA ആയ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ കശുവണ്ടി മേഖലയ്ക്ക് ഒരു വർഷം ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അപേക്ഷിക്കുന്നു.

കശുവണ്ടി പരിപ്പിന്റെ ആഭ്യന്തര വിപണി പോലും നിശ്ചലമായിരിക്കുന്ന ഈ അവസ്ഥയിൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ അങ്ങയുടെ അടിയന്തര ഇടപെടൽ ഉണ്ടാകാത്തപക്ഷം ഇന്ത്യയിലെ കശുവണ്ടി വ്യവസായം പ്രത്യേകിച്ച് നൂറുവർഷം പഴക്കമുള്ള കേരളത്തിലെ കശുവണ്ടി വ്യവസായം എന്നെന്നേക്കുമായി നിശ്ചലമാകും എന്നും ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലേക്കും വ്യവസായികൾ ആത്മഹത്യയിലേക്കും തള്ളപ്പെടും. ഈ വ്യവസായം ഇവിടെ നിലനിന്നാൽ മാത്രമേ ലക്ഷക്കണക്കിന് തൊഴിലാളികളുടെ പട്ടിണിക്കും ദുരവസ്ഥക്കും ശാശ്വത പരിഹാരം കാണാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP