Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർബൺ രഹിത സ്‌കൂൾ കാമ്പസ് - മണക്കാട് സ്‌കൂളിൽ സിസ്സ പഠന റിപ്പോർട്ട് അവതരിപ്പിച്ചു

കാർബൺ രഹിത സ്‌കൂൾ കാമ്പസ് - മണക്കാട് സ്‌കൂളിൽ സിസ്സ പഠന റിപ്പോർട്ട് അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ കാമ്പസുകളെ കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ) നടത്തിവരുന്ന ലോ കാർബൺ സ്‌കൂൾ കാമ്പസ് പദ്ധതിയുടെ പഠന റിപ്പോർട്ടിന്റെ അവതരണം മണക്കാട് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു.

എഞ്ചിനീയർ കെ എം ധരേശൻ ഉണ്ണിത്താൻ കാർബൺ റേറ്റിങ്ങിൽ ലഭിച്ച ഗോൾഡ് സർട്ടിഫിക്കറ്റ് സ്‌കൂൾ അധികൃതർക്ക് കൈമാറി. വീടുകളിലെയും വിദ്യാലയങ്ങളിലെയും കാർബൺ ബഹിർഗമനത്തിന്റെ തോത് കുറയ്ക്കുന്നതിൽ സ്‌കൂളുകൾക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിസ്സ എനർജി ആൻഡ് ക്ളീൻ ടെക്നോളജീസ് വിഭാഗം ഡയറക്ടർ എൻജിനീയർ സുരേഷ് ബാബു ബി വി പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കാർബൺ തുലിത കാമ്പസിനായി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

സിസ്സ കാർഷികവിഭാഗം ഡയറക്ടർ ഡോ. സി കെ പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി. കാർബൺ നെഗറ്റീവ് പദവി നേടിയ ഭൂട്ടാന്റെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹെഡ്‌മിസ്ട്രസ് വിനിതകുമാരി എൻ, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ സജികുമാർ കെ ജി, ലിജോ ജി എൽ, സുലൈമാൻ, സുഷമ എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ജില്ലയിലെ മൂന്നു സ്‌കൂളുകളിൽ സിസ്സ നടത്തിവന്നതാണ് കാർബൺ രഹിത സ്‌കൂൾ കാമ്പസ് പദ്ധതി.

ഗേൾസ് എച്ച് എസ് എസ്,വെങ്ങാനൂർ; ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, പാറശാല; ഗവൺമെന്റ് ഗേൾസ് വി എച്ച് എസ് എസ്, മണക്കാട് എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ 4476 വീടുകളിൽ കാർബൺ രഹിത സന്ദേശം എത്തിക്കാനായെന്ന് സിസ്സ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ മൂന്നാറിലെ പത്ത് സ്‌കൂളുകളിലും സിസ്സ സമാനമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP