Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇസാഫ് തൃശൂരിൽ നാളെ ലോക കാർ വിമുക്ത ദിനം ആചരിക്കുന്നു; തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

തൃശൂർ: ഇസാഫിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹർ ബാലഭവൻ, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ, സ്പോർട്സ് കൗൺസിൽ, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നീ സംഘടനകളുമായി സഹകരിച്ചു തൃശൂർ രാമനിലയം റോഡിൽ നാളെ ഞായറാഴ്ച ലോക കാർ വിമുക്ത ദിനം ആചരിക്കുന്നു.

മോട്ടോർ വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മോട്ടോർ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാർ വിമുക്ത ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് രണ്ടു മണി മുതൽ വൈകിട്ട് ആറുമണി വരെ രാമനിലയം റോഡിൽ തെരുവ് നാടകങ്ങൾ, ഹെറിറ്റേജ് സൈക്കിൾ റാലി, ചുമർ ചിത്രരചന, റോഡ് രംഗോലി, സുംബ ട്രെയിനിങ്, ജൂഡോ ട്രെയിനിങ്, ഫ്ളാഷ് മൊബ്, ക്ലേ മോഡലിങ്, പപ്പറ്റ് ഷോ, വിവിധ ബോധവൽകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എംഎൽഎ, ടി.എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി, ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐഎഎസ്, അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലൻ, ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടി മാസ്റ്റർ, ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ കെ. മഹേഷ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി ഡോ.എ. കവിത, സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് എൻവിയോണ്മെന്റ് എഞ്ചിനീയർ സുശീല നായർ, ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ. പോൾ തോമസ് എന്നിവർ പങ്കെടുക്കും.

കാർവിമുക്ത ദിനാചരണത്തോടനുബന്ധിച്ചു സൗജന്യ വൈദ്യ പരിശോധന, വിലക്കിഴിവോടു കൂടെ പരിസ്ഥിതി സൗഹാർദ്ദ ഉൽപ്പന്നങ്ങളുടെ വിപണനം, സൈക്കിളുകളുടെ ഡിസ്‌കൗണ്ട് വിൽപ്പന, നടൻ പലഹാരങ്ങൾ എന്നിവയുടെ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ സേവന രംഗത്ത് കാൽനൂറ്റാണ്ടിലേറെയായി മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസാഫിന്റെ നേതൃത്വത്തിൽ 2008ൽ രൂപം കൊടുത്ത ഇസാഫ് ലിവബിൾ സിറ്റീസിന്റെ പ്രധാന ലക്ഷ്യങ്ങൾ കാൽനടയാത്രക്കാരുടെ അവകാശ സംരക്ഷണവും, പൊതുസ്ഥലങ്ങളുടെയും പാർക്കുകളുടെയും സംരക്ഷണവും, സ്‌കൂളിലേക്കുള്ള കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കലുമാണ്. 'വാസയോഗ്യമായ ഒരു പ്രസന്ന നഗരം സൃഷ്ടിക്കുക' എന്ന ഉദ്ദേശ്യത്തോടെ 2008 മുതൽ ബാംഗ്ലൂർ, നാഗ്പുർ, ഗുവാഹട്ടി, തൃശൂർ, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ നഗരങ്ങളിൽ ഇസാഫ് ലിവബിൾ സിറ്റീസ് പ്രത്യേക പദ്ധതികൾ നടപ്പാക്കിവരുന്നു.

ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ കാൽനട യാത്രയുടെയും സൈക്ലിങിന്റെയും പ്രസക്തി ഏറെയാണ്. കുട്ടികൾ, വയോജനങ്ങൾ, സ്ത്രീകൾ, അംഗപരിമിതർ എന്നിവർക്ക് സൗഹൃദമാകുന്ന തരത്തിൽ നഗരനിർമ്മാണം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ലോക കാർവിമുക്ത ദിനം വിരൽ ചൂണ്ടുന്നു. ഹെറിറ്റേജ് സൈക്കിൾ റാലി, വിവിധ നാടൻ കളികൾ, എയ്റോബിക്സ്, തെരുവ് നാടക മത്സരങ്ങൾ എന്നിവ കാർ വിമുക്ത ദിനാചരണത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കുട്ടികൾക്കും മുതിർന്നവർക്കും (ഐ.ഡി കാർഡ് സമർപ്പിക്കണം എന്ന നിബന്ധനയോടെ) സൈക്കിൾ സവാരി ചെയ്യുകയും ചെയ്യാം.

രജിസ്ട്രേഷനും കൂടൂതൽ വിവരങ്ങൾക്കും: ജോർജ് എംപി, 9633137913

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP