Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിക്സ്മാ ജി ശ്രേണി പ്രിന്ററുകൾ പ്രോൽസാഹിപ്പിക്കാൻ കാനൺ ഇന്ത്യയുടെ പുതിയ പ്രചാരണം

പിക്സ്മാ ജി ശ്രേണി പ്രിന്ററുകൾ പ്രോൽസാഹിപ്പിക്കാൻ കാനൺ ഇന്ത്യയുടെ പുതിയ പ്രചാരണം

സ്വന്തം ലേഖകൻ

കൊച്ചി: ഡിജിറ്റൽ ഇമേജിങിൽ പ്രമുഖരായ കാനൺ ഇന്ത്യ ബഹുമുഖ ഇങ്ക്ജെറ്റ് പ്രിന്ററുകളുടെ ഇന്ത്യയിലെ പ്രചാരണത്തിനായി ''ഇന്ത്യ കാ പ്രിന്റർ'' എന്ന പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രിന്റിങ് സാങ്കേതിക വിദ്യയിലെ കാനണിന്റെ നേതൃസ്ഥാനം ശക്തിപ്പെടുത്തുന്നതിനായുള്ള പ്രചാരണം പിക്സ്മ ജി ശ്രേണിയിലെ പ്രിന്ററുകളെ ബിസിനസ്, പ്രൊജക്റ്റുകൾ, ഹോംവർക്കുകൾ, ഫോട്ടോഗ്രാഫുകൾ, റസീപ്റ്റുകൾ തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാൻ തെരഞ്ഞെടുക്കാവുന്ന ഉൽപ്പന്നമായി അവതരിപ്പിക്കുന്നു. കൂടുതൽ ഫലപ്രദമായ ഉപയോഗിക്കാവുന്ന ആധുനിക ഫീച്ചറുകളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചതാണ് ഈ ശ്രേണിയിലെ പ്രിന്ററുകൾ.

അസാധാരണമായ ഈ കാലത്ത് എല്ലാം റീമോട്ടായി സംഭവിക്കുമ്പോൾ വീട്ടിലിരുന്നുള്ള ജോലിക്കും പഠനത്തിനും സാങ്കേതിക വിദ്യയുടെ സഹായം അനിവാര്യമായിരിക്കുകയാണ്. കാനൺ എന്നും ഉപഭോക്താക്കളുടെ സൃഷ്ടിപരതയ്ക്ക് ചിറകുകൾ നൽകുന്നു അതുവഴി അവരുടെ ജീവിതത്തിൽ ആനന്ദം പകരുന്നു. പുതിയ പ്രചാരണം പ്രത്യേകതയുള്ളതാണ് കാരണം, അത് പിക്സ്മ ജി ശ്രേണിയുടെ സവിശേഷതകൾ ഉയർത്തിക്കാട്ടുന്നുവെന്ന് മാത്രമല്ല പ്രിന്റിങ് സാങ്കേതിക വിദ്യയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനായി പിക്സ്മ ജി ശ്രേണിയിൽ സ്മാർട്ട് പ്രിന്റിങിനായി വൈഫൈയും സാധ്യമാക്കിയിട്ടുണ്ടെന്നും പ്രചാരണം ഗാർഹിക ഉപഭോക്താക്കൾക്കും കോപ്പി ഷോപ്പ് ഉൾപ്പടെയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഏറെ അനുകൂലമായ സാഹചര്യമൊരുക്കുമെന്നും ഉറപ്പുണ്ടെന്നും കൺസ്യൂമർ സിസ്റ്റംസ് പ്രൊഡക്റ്റ്സ് ആൻഡ് ഇമേജിങ് കമ്യൂണിക്കേഷൻ പ്രൊഡക്റ്റ് ഡയറക്ടർ സി.സുകുമാരൻ പറഞ്ഞു.

പിക്സ്മ ജി ഹൈബ്രിഡ് ഇങ്ക് സിസ്റ്റം തെളിമയുള്ള പ്രിന്റിങും അതിശയകരമായ ഫോട്ടോ പ്രിന്റുകളും ഉറപ്പു നൽകുന്നു. മുൻ ഭാഗത്തുള്ള സംയോജിത ഇങ്ക് ടാങ്ക് മഷിയുടെ നില അറിയാനും റീഫിൽ ചെയ്യലും സൗകര്യപ്രദമാക്കുന്നു. തുളുമ്പാത്ത ഇങ്ക് ബോട്ടിലുകൾ ഈ പ്രിന്ററുകളെ വീട്ടിലും ഓഫീസിലും ബുദ്ധിമുട്ടിക്കാത്ത ഉപയോഗ സൗഹാർദമാക്കുന്നു. പിക്സ്മ ജി ശ്രേണി വളരെ ചെലവു കുറഞ്ഞ പ്രിന്റിങിന് സഹായിക്കുന്നു. ഒരു പ്രിന്റിന് ഒമ്പതു പൈസ മാത്രമാണ് ചെലവ്. 539 രൂപയ്ക്ക് ഇങ്ക് ബോട്ടിൽ മാറ്റുകയും ചെയ്യാം.

പിക്സ്മ ജി ശ്രേണിയിൽ വിവിധ വിലകളിലായി 13 പ്രിന്ററുകളാണ് കാനൺ ലഭ്യമാക്കുന്നത്. പിക്സ്മ ജി 2010, പിക്സ്മ ജി 3010 പ്രിന്ററുകളോടൊപ്പം ഉപഭോക്താവിന് 4,999 രൂപ വില വരുന്ന ഹോം മിനി കൂടി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം സെപ്റ്റംബർ 30വരെയാണ് ഓഫർ കാലാവധി. കാനൺ ഇമേജ് സ്‌ക്വയർ, അംഗീകൃത കാനൺ റീസെല്ലേഴ്സ് എന്നിവിടങ്ങളിൽ ലഭ്യമാകും. ഈ ഓഫർ ലഭിക്കാൻ ഉപഭോക്താക്കൾ വാങ്ങി 15 ദിവസത്തിനുള്ളിൽ tthps://edge.canon.co.in/pixmaoffer ൽ പ്രിന്റർ രജിസ്റ്റർ ചെയ്യണം.

ഇ ശ്രേണി മോഡലുകൾക്കും കാനൺ ''സൂപ്പർ കൂൾ ഓഫർ'' പ്രഖ്യാപിച്ചിട്ടുണ്ട്. പിക്സ്മ ഇ 410, പിക്സ്മ ഇ 470, പിക്സ്മ ഇ 3370 എന്നിവയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് ബോറോസിൽ ഹൈഡ്ര ട്രെക് ബോട്ടിൽ സൗജന്യമായി ലഭിക്കും. ഓഫർ സെപ്റ്റംബർ 30 വരെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP