Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഉൽസവാഘോഷത്തിന് മാറ്റു കൂട്ടാൻ ആവേശകരമായ ഓഫറുകളുമായി കാനൺ ഇന്ത്യ

സ്വന്തം ലേഖകൻ

കൊച്ചി: ഉൽസവാഘോഷത്തിന് ഇരട്ടി സന്തോഷം പകർന്ന് കാനൺ ഇന്ത്യ നിരവധി ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകൾ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉത്സവ സീസണിൽ ഫോട്ടോഗ്രാഫി പ്രേമികൾക്കിടയിൽ തീപ്പൊരി ജ്വലിപ്പിക്കുന്നതിനുമായി കാനൻ ഇന്ത്യ അതിന്റെ ഇമേജിങ് ഉൽപ്പന്നങ്ങളിൽ ആവേശകരമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇഒഎസ് എം200 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യമായി 7999 രൂപ മൂല്യമുള്ള ബ്ലോപങ്ക്റ്റ് ഇയർബഡുകൾ ലഭിക്കും. ഒക്ടോബർ അവസാനംവരെ മാത്രമാണ് ഈ ഓഫർ. കൂടാതെ കാനൺ ഫുൾ ഫ്രെയിം കാമറകൾക്ക് മൂന്ന് വർഷത്തെ അധിക വാറണ്ടിയും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ദുർഗ പൂജയും നവരാത്രി ആഘോഷങ്ങളും അടുത്തിരിക്കെ ബ്രാൻഡ് ആകർഷകമായ ഇഎംഐകളും കാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ്-19നെ തുടർന്ന് ലോകം മുഴുവനുമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും ഈ വർഷം അസാധാരണ സാഹചര്യങ്ങളെയാണ് നേരിടുന്നതെങ്കിലും നാമെല്ലാവരും കൂടുതൽ കരുത്തുറ്റവരായി തിരിച്ചു വരുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഉത്സവ സീസൺ അടുത്തെത്തിയിരിക്കുകയാണ്, എല്ലാവർക്കും സന്തോഷം പകരുന്നതിനും മനുഷ്യത്വത്തിന്റെയും ഒരുമയുടെയും ചൈതന്യം ആഘോഷിക്കുന്നതിനുള്ള അവസരങ്ങളാണിതെന്നും ആഘോഷങ്ങൾ ചെറുതാണെങ്കിലും ഇപ്പോഴത്തെ നിമിഷങ്ങൾ ആസ്വദിക്കേണ്ടത് പ്രധാന്യം തന്നെയാണെന്നും ആവേശകരമായ ഓഫറുകളും നേട്ടങ്ങളുമായി സന്തോഷം ഇരട്ടിയാക്കാൻ ഈ ആഘോഷത്തിൽ സജീവമായ പങ്കുവഹിക്കുകയാണ് കാനണെന്നും ഉപഭോക്താവിന്റെ ആഹ്ളാദം എന്ന ആപ്ത വാക്യത്തിൽ ഉറച്ചു നിന്ന് ഉപഭോക്താവിന്റെ സന്തോഷമാണ് ബ്രാൻഡിന്റെ വളർച്ചയുടെ ശക്തി എന്ന് വിശ്വസിക്കുന്നതായും വർഷാവസാനത്തോടെ വിപണിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും കാനൺ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.

കാമറകൾക്കപ്പുറം പ്രിന്ററുകളിലേക്കും ഓഫറുകൾ നീളുന്നുണ്ട്. വീട്ടിലിരുന്ന് ജോലിയും പഠനവും ഈ ഉൽസവ കാലത്തും തുടരുമെന്നതിനാൽ കാനൺ ഇന്ത്യ 'ഇന്ത്യാ കാ പ്രിന്റർ' എന്ന പ്രചരണത്തിലൂടെ 'പിക്സ്മാ ജി' ശ്രേണിക്ക് നിരവധി ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഒക്ടോബർ 31വരെ പിക്സ്മാ ജി2010, ജി3010 പ്രിന്ററുകൾ വാങ്ങുമ്പോൾ ഉപഭോക്താവിന് ഗൂഗിൾ നെസ്റ്റ് മിനിയും ഉൽസവത്തിന് തിളക്കം കൂട്ടാൻ 5099 രൂപവരുന്ന വിപ്രോ സ്മാർട്ട് ബൾബും ലഭിക്കും. നവംബർ 30വരെ കാനൺ പിക്സ്മാ ഇ ശ്രേണിയിലെ ഇ410, ഇ470, ഇ3370 പ്രിന്ററുകൾ വാങ്ങുന്നവർക്ക് 875 രൂപ വിലയുള്ള ബോറോസിൽ ഹൈഡ്ര ട്രെക് ബോട്ടിൽ ലഭിക്കും.

ഇമേജിങ് വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താവിന് എന്നും നിലനിൽക്കുന്ന ഓർമകൾ സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഈ ഉൽസവ സീസണിൽ ഉപഭോക്താക്കൾക്ക് കാമറ, പ്രിന്റർ ശ്രേണികളിലൂടെ ആകർഷകമായ ഓഫറുകൾ നൽകാൻ ആഗ്രഹിക്കുകയാണെന്നും ഈ ഓഫറുകളിലൂടെ ഉൽസവാഘോഷ നിമിഷങ്ങൾ പകർത്തുകയും പ്രിന്റ് എടുക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ അവിസ്മരണീയമാകട്ടെയെന്ന് ആശംസിക്കുകയാണെന്നും കാനൺ ഇന്ത്യ കൺസ്യൂമർ സിസ്റ്റംസ് പ്രൊഡക്റ്റ്സ് ആൻഡ് ഇമേജിങ് കമ്യൂണിക്കേഷൻ പ്രൊഡക്റ്റ്സ് ഡയറക്ടർ സി.സുകുമാരൻ പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകൾ കൂടാതെ കാനൺ ഇന്ത്യ രാജ്യമൊട്ടാകെ ഉപഭോക്താക്കളെ സജീവമാക്കാനും പ്രോൽസാഹിപ്പിക്കാനുമായി നിരവധിയായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഉത്തരേന്ത്യയിൽ ഉപഭോക്താക്കൾക്ക് ഫോട്ടോഗ്രാഫിയിൽ പ്രോൽസാഹനം വളർത്തുന്നതിനായി ലൈറ്റിങ്, വെഡിങ്, പോർട്രെയിറ്റ് തുടങ്ങിയ ഉൽസവ തീമുകളിൽ വെബിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഉൽസവ ഓഫറുകൾ വിളിച്ചോതുന്നതിനായി കാനൺ സ്റ്റോറുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉൽസവ തീമുകളും ആർച്ചുകളും ഒരുക്കിയിട്ടുണ്ട്.

പശ്ചിമ മേഖലയിൽ എൻട്രി ലെവൽ ഡിഎസ്എൽആർ, എൻട്രി, ഇടത്തരം ലെവൽ മിറർലെസ് കാമറകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രധാന സ്ഥലങ്ങളിൽ ബഹുമുഖ ഹോർഡിങുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്രമോഷനുകളിലൂടെ കിഴക്കൻ മേഖലയിൽ ബ്രാൻഡിങ്, വെബിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ ഉൽസവമായ ദുർഗ പൂജയോടനുബന്ധിച്ച് കാനൺ പ്രത്യേക മേഖലകളിൽ പൂജ പന്തലുകൾ ഒരുക്കും. ബ്രാൻഡ് കാഴ്ച വർധിപ്പിക്കുകയാണ് ഈ ഉപഭോക്തൃ പരിപാടികളിലൂടെ കാനൺ ഇന്ത്യ ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യയിൽ കാനൺ ഇന്ത്യ സ്റ്റോറുകൾ ആഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും. മുൻ ഭാഗങ്ങളിൽ ആർച്ചുകളും മറ്റും സ്ഥാപിച്ച് സ്റ്റോറുകൾ അലങ്കരിക്കും. ഈ ഉൽസവ സീസണിൽ എല്ലാവർക്കും സന്തോഷം പകരുകയാണ് ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP