Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ മിറർ രഹിത കാമറകളായ ഇഒഎസ് ആർ5, ഇഒഎസ് ആർ6 ഇന്ത്യയിൽ അവതരിപ്പിച്ച് കാനൺ

പുതിയ മിറർ രഹിത കാമറകളായ ഇഒഎസ് ആർ5, ഇഒഎസ് ആർ6 ഇന്ത്യയിൽ അവതരിപ്പിച്ച് കാനൺ

സ്വന്തം ലേഖകൻ

കൊച്ചി: ഏറെ കാത്തിരുന്ന ഫുൾ ഫ്രെയിം മിറർ രഹിത കാമറകളായ ഇഒഎസ് ആർ5ഉം ഇഒഎസ് ആർ6ഉം കാനൺ ഇന്ത്യ അവതരിപ്പിച്ചു. ഇഒഎസ് ആർ സംവിധാനം വികസിപ്പിച്ചാണ് വിപ്ലവകരമായ ഫീച്ചറുകളോടു കൂടിയ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

8കെ സിനിമ റെക്കോഡിങ്, 45.0 മെഗാപിക്സൽസ് ഫുൾ ഫ്രെയിം സിഎംഒഎസ് സെൻസർ സവിശേഷതയുള്ളതാണ് ഇഒഎസ് ആർ5. 4കെ സിനിമ റെക്കോഡിങ് , 20.1 മെഗാപിക്സൽസ് ഫുൾ ഫ്രെയിം സിഎംഒഎസ് സെൻസർ എന്നിവയോടു കൂടിയതാണ് ഇഒഎസ് ആർ6. പുതിയ രണ്ടു കാമറകളിലും ആധുനിക ഡിജിക് എക്സ് ഇമേജിങ് പ്രോസസറും പുതിയ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസറും ഉണ്ട്.

ഇഒഎസ് ആർ5, ഇഒഎസ് ആർ6 എന്നിവ കൂടി ശ്രേണിയിലേക്ക് എത്തിയതോടെ കാനൺ ഇഒഎസ് ആർ സിസ്റ്റത്തിന്റെ കരുത്ത് വർധിച്ചു. ഉന്നത നിലവാരത്തിലുള്ള ഇമേജ് വളരെ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉപയോക്താക്കളെ ഇത് സഹായിക്കും.

ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യ നൽകുന്നതിൽ കാനൺ എന്നും ശ്രദ്ധിക്കുന്നുവെന്നും ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും പുതിയ അനുഭവങ്ങൾ പകരുകയാണ് ലക്ഷ്യമെന്നും ഇഒഎസ് ആർ പരമ്പരയിൽ മിറർലെസ് കാമറ അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ഇമേജിങ് രംഗത്ത് മറ്റൊരു നാഴികക്കല്ലു കുറിക്കുകയാണെന്നും ഫോട്ടോഗ്രാഫർമാരിൽ നിന്നും വീഡിയോഗ്രാഫർമാരിൽ നിന്നും ആർ സിസ്റ്റത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് പ്രോൽസാഹനമെന്നും ഇമേജിങ് രംഗത്തെ ഉപഭോക്താക്കൾക്ക് പ്രീമിയം ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ കാമറകളുടെ അവതരണത്തിലൂടെ വ്യക്തമാകുന്നതെന്നും കാനൺ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതഡ കോബയാഷി പറഞ്ഞു.

ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണെന്നും ഇഒഎസ് ആർ5, ഇഒഎസ് ആർ6 കാമറകളുടെ അവതരണത്തോടെ രാജ്യത്ത് ഈ രംഗത്തെ തങ്ങളുടെ നേതൃത്വം ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും പുതിയ കാമറകൾ ഇഒഎസ് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, മിറർലെസ് വിഭാഗത്തിൽ വിപണിയുടെ 50 ശതമാനം പങ്കാളിത്തത്തോടെ ഇന്ത്യയിൽ ഈ വിഭാഗത്തിൽ കരുത്തോടെ ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിചേർത്തു.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആവശ്യങ്ങൾക്കായി പ്രൊഫഷണലുകൾ നിരന്തരം പുതിയ സാങ്കേതിക വിദ്യകൾ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നും ആഗോള തലത്തിൽ തന്നെ ഇമേജിങ് സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് ഇത് വഴിയൊരുക്കിയിട്ടുണ്ടെന്നും നൂതനമായ മിറർ രഹിത കാമറകൾക്ക് ആവശ്യമേറുന്നതിന് ഞങ്ങൾ തന്നെ സാക്ഷ്യം വഹിച്ചെന്നും വ്യവസായത്തിലെ ഈ അവസരം മനസിലാക്കി ഇഒഎസ് ആർ5, ഇഒഎസ് ആർ6 കാമറകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യവസായത്തിൽ ആദ്യമായുള്ള സവിശേഷതകളും നിലവാരവും പുതിയ കാമറകളിലൂടെ പ്രതിഫലിക്കുന്നുവെന്നും ഉപഭോക്തൃ ആവശ്യം അനുസരിച്ച് ഉൽപ്പന്ന ശ്രേണി വിപുലമാക്കുകയാണെന്നും പുതിയ രണ്ടു മോഡലുകളുടെ അവതരണത്തോടെ ഇമേജിങ് പ്രൊഫഷണലുകൾക്ക് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ലഭ്യമാക്കുന്നതെന്നും കൺസ്യൂമർ സിസ്റ്റം പ്രൊഡക്റ്റ്സ് ആൻഡ് ഇമേജിങ് കമ്യൂണിക്കേഷൻ പ്രൊഡക്റ്റ്സ് ഡയറക്ടർ സി.സുകുമാരൻ പറഞ്ഞു.

ഇഒഎസ് ആർ5, ഇഒഎസ് ആർ6 കാമറകൾക്കൊപ്പം കാനൺ ലെൻസുകളുടെ ഒരു പരമ്പരയും അവതരിപ്പിച്ചിട്ടുണ്ട്. ആർഎഫ്85എംഎം എഫ്2 മാക്രോ ഐഎസ് എസ്ടിഎം, 600എംഎം എഫ്11 ഐഎസ് എസ്ടിഎം, ആർഎഫ് 800എംഎം എഫ്11 ഐഎസ് എസ്ടിഎം, ആർഎഫ് 100-500എംഎം എഫ്4.5-7.1എൽ ഐഎസ് യുഎസ്എം, എക്സ്റ്റൻഡർ ആർഎഫ്1.4എക്സ്, ആർഎഫ്2എക്സ് എന്നിങ്ങനെ ലെൻസുകളും മറ്റ് സാമഗ്രഹികളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇഒഎസ് ആർ സിസ്റ്റം ലെൻസ് രൂപകൽപ്പനയിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. വലിയ ലെൻസും ഉയർന്ന വേഗവുമുള്ളതിനാൽ ബോഡി ഇമേജിങ് സ്റ്റെബിലൈസേഷനിൽ കൂടുതതൽ മികവു നൽകുന്നു. പുതിയ കാമറകളുടെയും ലെൻസുകളുടെയും അവതരണത്തോടെ ഇഒഎസ് ആർ സിസ്റ്റത്തിന് കൂടുതൽ കരുത്തു പകരുകയാണ് കാനൺ.

339995 രൂപ/യൂണിറ്റ് (നികുതി ഉൾപ്പടെ) വിലയുള്ള ഇഒഎസ് ആർ5ഉം 215995 രൂപ/യൂണിറ്റ് (നികുതി ഉൾപ്പടെ) വിലയുള്ള ഇഒഎസ് ആർ6ഉം ഓഗസ്റ്റ് മുതൽ കാനൺ ഇമേജ് സ്‌ക്വയറുകളിലും അംഗീകൃത റീട്ടെയിലുകാരിലും ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP