Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാജാസ് സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: മഹാരാജാസ് കോളേജിൽ ഉണ്ടായ സംഘർഷത്തിന്റെയും അനിഷ്ഠ സംഭവങ്ങളുടെയും ദുരൂഹത നീക്കാൻ സിസിടിവി ദൃശ്യങ്ങൾപുറത്തുവിടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജിന് പുറത്ത് കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തും പ്രചാരണങ്ങളും എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാവ് മരണപ്പെട്ടത് ദുരൂഹമാണ്.

സംഭവത്തെ സംബന്ധിച്ച അന്വേഷണത്തിൽവ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. കാംപസ് ഫ്രണ്ട് പ്രവർത്തകരെ ആക്രമിക്കാൻ അഭിമന്യുവിന്റെ നേതൃത്വത്തിൽ നൂറിലധികം എസ്എഫ്‌ഐ പ്രവർത്തകർ മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്ന വാർത്തയാണ് ആദ്യ ദിവസം മാധ്യമങ്ങളിൽ വന്നത്. ഇതിനിടയിലാണ് കൊലപാതകം നടന്നിട്ടുള്ളത് എന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറാവണം.

മരണപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും
അന്വേഷിക്കണം. കോളേജിൽ വരാൻ നിശ്ചയിച്ച ദിവസത്തിന്റെ തലേ ദിവസം തന്നെ അഭിമന്യുവിനെ വിളിച്ചുവരുത്തിയെന്നും എന്നിട്ടാണ്കൊലപ്പെടുത്തിയതെന്നുമാണ് അഭിമന്യുവിന്റെ സഹോദരൻ അടക്കമുള്ള ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. മരണപ്പെടുന്നതിന് മുമ്പ് തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ കോളജിലേക്ക്‌വി ളിച്ചുവരുത്തിയതാരാണെന്ന് പൊലീസ് പുറത്തുകൊണ്ടുവരണം.

ദുരൂഹമായ കാര്യങ്ങളൊന്നും അന്വേഷിക്കാതെ കാംപസ് ഫ്രണ്ടിനെതിരെ ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതിൽ നിന്നും അന്വേഷണ ഏജൻസികളും മാധ്യമങ്ങളും പിന്മാറണം. സംസ്ഥാനത്തുടനീളം കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ അനാവശ്യമായി കടന്നുചെന്ന് ഭീതി സൃഷ്ടിക്കുന്ന രീതി പൊലീസ് അവസാനിപ്പിക്കണം. സംഭവത്തിന്റെ പേരിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് എസ്എഫ്ഐനടത്തികൊണ്ടിരി ക്കുന്നത്. അധികാരം ഉപയോഗിച്ച് കാംപസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ തടയിടാനുള്ള സിപിഎം അജണ്ടയാണ് പൊലീസ് ഭീകരതയിലൂടെ വെളിവാകുന്നത്. ഇത് അത്യന്തംഅപലപനീയമാണ്. പാർട്ടി സർക്കുലർ അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേട് കേരള പൊലീസിന് നാണക്കേടാണ്. അതിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പിന്മാറണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ കാംപസ് ഫ്രണ്ടിന്റെ ഇടപെടലും സമരങ്ങളും വിദ്യാർത്ഥികൾക്കി ടയിലെ സ്വാധീനവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.കലാലയ രാഷ്ട്രീയത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്നഇടപെടലുകൾ കാംപസ് ഫ്രണ്ട് നടത്താറില്ല. എസ്എഫ്ഐ നടത്തുന്നകുപ്രചാരണങ്ങൾകൊണ്ട് കാംപസ് ഫ്രണ്ടിനെ തകർക്കാനാവില്ലെന്നും സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ എച്ച്അബ്ദുൽഹാദി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ,വൈസ് പ്രസിഡന്റ് അൽ ബിലാൽ സലീം, സെക്രട്ടറി സി പി അജ്മൽ,ഖജാഞ്ചി ഷെഫീഖ് കല്ലായി സംസ്ഥാന സമിതിയംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്,ഫായിസ് കണിച്ചേരി തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP