Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിങ് എ സ്മൈൽ എന്ന സേവന പരിപാടിയുടെഭാഗമായി ടെക്കികൾ സർക്കാർ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു

ബ്രിങ് എ സ്മൈൽ എന്ന സേവന പരിപാടിയുടെഭാഗമായി ടെക്കികൾ സർക്കാർ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു

ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വി എസ്.സി.ടെക്‌നോപാർക്കിന്റെ ആഭിമുഖ്യത്തിൽ കാർണിവൽ സിനിമാസിന്റെയും ടെക്‌നോപാര്ക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്രിങ് എ സ്മൈൽ

പരിപാടിയുടെ ഭാഗമായി ഗവ : എൽ.പി. സ്‌കൂൾ കോരാണി , ഗവ : ആർ.എൽ .പി. സ്‌കൂൾകുളത്തൂർ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം
ചെയ്തു.

177 വിദ്യാർത്ഥികൾക്കാണ് ഇന്നലെ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി ആയിരത്തി പതിനാല് വിദ്യാർത്ഥികൾക്ക് വി എസ്.സിപഠനോപകരണങ്ങൾ നൽകിയിട്ടുണ്ട് .കുളത്തൂർ ഗവ : ആർ.എൽ .പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭാഡെപ്യൂട്ടി മേയർ അഡ്വ: രാഖി രവികുമാർ മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സുനിചന്ദ്രൻ , കൗൺസിലർ ഹരി, ഗവ : ആർ.എൽ .പി. സ്‌കൂൾ പ്രധാന അദ്ധ്യാപിക ലത, സി.എം.സി പ്രതിനിധി മോഹൻ കുമാർ , വി എസ്.സി. സെക്രട്ടറി രജീഷ് , അനിത ടീച്ചർ എന്നിവർചടങ്ങിൽ സംസാരിച്ചു. സേവന മികവിന് വി എസ് സി വോളണ്ടിയർ നന്ദകുമാറിന്ചടങ്ങിൽ പ്രത്യേക നന്ദി അറിയിച്ചു.

മുൻ ഘട്ടങ്ങളിൽ കുളത്തൂർ ഗവഃ എൽ.പി.സ്‌കൂൾ , അഗസ്ത്യാർകൂടം കോട്ടൂർവന ത്തിനുള്ളിലെ പൊത്തോട് ആദിവാസി സ്‌കൂൾ , ഓഖി ദുരന്ത മേഖലയിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് വി എസ്.സി. പഠനോപകരണ കിറ്റുകൾ
വിതരണം ചെയ്തത് .ബാഗുകൾ, കുടകൾ, ചോറ്റുപാത്രങ്ങൾ, പെൻസിലുകൾ, പേനകൾ, ഇൻസ്ട്രുമെന്റ്‌ബോക്‌സുകൾ , യൂണിഫോം തുടങ്ങിയവ അടങ്ങിയ കിറ്റുകൾ ആണ് വിവിധ തലങ്ങളിൽ പെട്ടവിദ്യാർത്ഥികൾക്ക് ആവശ്യാനുസൃതമായി വിതരണം ചെയ്യുന്നത്.
അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങൾ നൽകുവാൻ സാധിക്കും എന്നാണു വി എസ് സി പ്രതീക്ഷിക്കുന്നത് .

സഹായം നൽകാനാഗ്രഹിക്കുന്നവർ കഴിയുന്നതും വേഗം വി എസ് സി പ്രതിനിധികളെ ഏല്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യംഉള്ളവർക്ക് [email protected] " എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP