Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പനങ്കാവ്- പൊക്കണായ് പാലം യാഥാർത്ഥ്യമാക്കണം: കോൺഗ്രസ്സ്

പനങ്കാവ്- പൊക്കണായ് പാലം യാഥാർത്ഥ്യമാക്കണം: കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയാറാം വാർഡിലെ പനങ്കാവ്- പൊക്കണായ് തൂക്കുപാലമുള്ളിടത്ത് ഗതാഗത സൗകര്യമുള്ള പാലം യാഥാർത്ഥ്യമാക്കണമെന്ന് വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

ഇതു വഴി ആയിരക്കണക്കിനാളുകൾക്ക് ഉപകാരമുണ്ടാകുമെന്നും യാത്ര ദൂരം ഗണ്യമായ് കുറയുമെന്നും യോഗം വിലയിരുത്തി.

കൺവെൻഷൻ കെപിസിസി സെക്രട്ടറി എം.അസ്സിനാർ ഉദ്ഘാടനം ചെയ്തു.

കെപിസിസി സെക്രട്ടറിയായ് ചുമതലയേറ്റെടുത്ത ശ്രീ.എം.എം.അസൈനാറിനും മണ്ഡലം വൈസ് പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശ്രീ.കെ.ഐ.തോമസിനും വാർഡ് കോൺഗ്രസ്സ് സ്വീകരണവും നൽകി.

വാർഡ് പ്രസിഡണ്ട് കരുണാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ, .എമോഹനൻ നായർ, പി.കെ.കരുണാകരൻ, പി.കെ.ചന്ദ്രശേഖരൻ, യുവിഎ റഹ്മാൻ, ശാന്തകുമാരി, പത്മരാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു. രാജൻ സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP