Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ പദ്ധതിയുമായി കൈകോർത്തുകൊല്ലം സെയിന്റ്‌സ് ഫാൻസ് അസോസിയേഷനും

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ പദ്ധതിയുമായി കൈകോർത്തുകൊല്ലം സെയിന്റ്‌സ് ഫാൻസ് അസോസിയേഷനും

സ്വന്തം ലേഖകൻ

സംസ്ഥാനത്തുകൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ 'ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ' പദ്ധതിയുമായി കൈകോർക്കുകയാണ് കൊല്ലം രൂപതയിലെ സെയിന്റ്‌സ് ഫാൻസ് അസോസിയേഷനും.

വൈറസ് വ്യാപനം തടയാൻ ഫലപ്രദമായ രീതിയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക എന്നതാണ് പ്രധാനം. മുഖം, മൂക്ക്, കണ്ണുകള് എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടുക എന്നീ മുൻകരുതലുകൾ പാലിക്കുകയാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അതിന്റെ ഭാഗമായി സെയിന്റ്‌സ് ഫാൻസ് അസോസിയേഷൻ; ശക്തികുളങ്ങര പുത്തൻതുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതുരുത്ത് കടത്തുകടവിൽ കൈകൾ ശുചിയാക്കുന്നതിനുവേണ്ടിയുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള ചെറിയൊരു ആമുഖത്തോടെ സിസ്റ്റർ പ്രസന്ന ഇന്ന് രാവിലെ(18-03-2020) ആ സംരംഭത്തിന് തുടക്കം കുറിച്ചു.

സെയിന്റ്‌സ് ഫാൻസ് അസോസിയേഷന്റെ മറ്റു യൂണിറ്റുകൾക്കും ജില്ലയിലെ മറ്റു സംഘടനകൾക്കും ഇതൊരു മാതൃകയാകട്ടെയെന്ന് ആശംസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP