Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ 'ഹൗ ഇന്ത്യ വോട്‌സ്‌: ആൻഡ് വാട്ട് ഇറ്റ് മീൻസ്' എന്ന പുസ്തകം പുറത്തിറക്കി

തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ 'ഹൗ ഇന്ത്യ വോട്‌സ്‌: ആൻഡ് വാട്ട് ഇറ്റ് മീൻസ്' എന്ന പുസ്തകം പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ ' ഹൗ ഇന്ത്യ വോട്ട്്സ്: ആൻഡ് വാട്ട് ഇറ്റ് മീൻസ്' (ഇന്ത്യ എങ്ങനെ വോട്ടു ചെയ്യുന്നു: വോട്ടിംഗിന്റെ അർത്ഥമെന്ത്) എന്ന പുസ്തകം പുറത്തിറക്കി. ഗുപ്തയുടെ രണ്ടാമത്തെ പുസ്തകമാണിത്.

ജഗർണട് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം ഇന്ത്യൻ തെരഞ്ഞെടുപ്പുകളുടെ സ്വഭാവം, വോട്ടർമാർ അവരുടെ നേതാക്കളെ എങ്ങനെ, എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു തുടങ്ങിയവ ചർച്ച ചെയ്യുന്നു. നേരിട്ടുള്ള അഭിമുഖങ്ങൾ, വിശകലനങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ തെരഞ്ഞെടുപ്പുകളെ എഴുത്തുകാരൻ അനാവരണം ചെയ്തിട്ടുള്ളത്.

വോട്ടർമാരുടെ ധ്രൂവീകരണം, ജിഡിപിയുടെ സ്വാധീനം, ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിൽ സ്മാർട്ടഫോണുകളുടെ പങ്ക്, വോട്ടിങ് ബ്ലോക്ക് എന്ന നിലയിൽ ചില സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രധാന്യം തുടങ്ങിയ വിഷയങ്ങൾ പുസ്തകം വിശകലനം ചെയ്യുന്നു.

''മിക്കപ്പോഴും, ഇന്ത്യൻ തിരഞ്ഞെടുപ്പി ന്റെ ചലനാത്മകത പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പുകൾ വളരെ സങ്കീർണമാണെന്ന് ഇന്ത്യയിലെയും വിദേശത്തെയും നിരവധി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പരിചയസമ്പന്നർക്കുപോലും ഇന്ത്യൻ തെരഞ്ഞെടുപ്പിനെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. ഇന്ത്യൻ വോട്ടർമാരെ മനസിലാക്കുന്നതിനും അവരുടേയും നമ്മുടെ ഭരണകൂടത്തിന്റേയ എളിയ ശ്രമമാണ് ഈ പുസ്തകം.'', ആക്സിസ് മൈ ഇന്ത്യയുടെ സിഎംഡി പ്രദീപ് ഗുപ്ത പറയുന്നു.

'ബ്ലൂപ്രിന്റ് ഫോർ ആൻ ഇക്കണോമിക് മിറക്കിൾ' ( സാമ്പത്തികാത്ഭുതത്തിനുള്ള രൂപരേഖ) എന്നൊരു പുസ്തകവും 2018-ൽ ഗുപ്ത പ്രസിദ്ധീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP