Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളുരുവിൽ നിന്നും മലബാറിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണം; യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ്സ് ട്രെയിനിന്റെ മലബാറിലേക്കുള്ള ടിക്കറ്റ് ക്വാട്ട പുനഃസ്ഥാപിക്കണം; ആവശ്യങ്ങളുമായി ബി എം ടി ആർ പി എഫ്

ബംഗളുരുവിൽ നിന്നും മലബാറിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണം; യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ്സ് ട്രെയിനിന്റെ മലബാറിലേക്കുള്ള ടിക്കറ്റ് ക്വാട്ട പുനഃസ്ഥാപിക്കണം; ആവശ്യങ്ങളുമായി ബി എം ടി ആർ പി എഫ്

വിഷു, ഈസ്റ്റർ, മധ്യവേനലവധി എന്നിവയുടെ തിരക്കു പരിഗണിച്ചു മലബാർ ഭാഗത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും, 16527 യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ്സ് ട്രെയിനിന്റെ മലബാറിലേക്കുള്ള ടിക്കറ്റ് ക്വാട്ട പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് ബി എം ടി ആർ പി എഫ് (ബെംഗളൂരു മലബാർ ട്രാവലേഴ്സ് റൈറ്റ്‌സ് പ്രൊട്ടെക്ഷൻ ഫോറം) റെയിൽവേ ബോർഡിനും മന്ത്രിക്കും ഇമെയിൽ സന്ദേശം അയച്ചു. 16527 യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ്സ് ട്രെയിനിന് ബെംഗളൂരു നിന്നും മലബാറിലേക്ക് ടിക്കറ്റ് ക്വാട്ട നിലവില്ലാത്തതുകൊണ്ടു നാട്ടിലേക്കു വരേണ്ടവർക്കു ടിക്കറ്റ് കിട്ടുക എന്നുള്ളത് വളരെ പ്രയാസമേറിയ കാര്യമാണ്. പലവിധ ചികിത്സകൾക്കും മറ്റുമായി വന്നു പോകുന്നവർക്ക് ഇതു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കൃത്യനിഷ്ഠ പാലിക്കാൻ വേണ്ടി ടൈംടേബിൾ പരിഷ്‌കരിച്ച 12601 ചെന്നൈ മംഗലാപുരം എക്സ്‌പ്രസ്സ് കൃത്യസമയം പാലിച്ച ദിവസങ്ങൾ വളരെ വിരളമാണ് അതുകൊണ്ടു തന്നെ 16527 യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസിനും സമയ നിഷ്ഠ പാലിക്കാൻ സാധിക്കാറില്ല അതേപോലെ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്തുന്നതും പതുക്കെ പോകുന്നതും റയിൽവേക്കു വരുമാനനഷ്ട0 ഉണ്ടാക്കുന്നതോടൊപ്പം തന്നെ പ്രവർത്തനച്ചെലവിനത്തിലും വൻ ബാധ്യത ഉണ്ടാക്കുന്നുണ്ട്.അപ്രായോഗികമായ ടൈംടേബിൾ പരിഷ്‌കരണം കാരണം കണ്ണൂരേക്കുള്ള യാത്രക്കാർ ഭൂരിഭാഗവും ഈ ട്രെയിനിനെ കൈയൊഴിഞ്ഞ മട്ടാണ്.

ബി എം ടി ആർ പി എഫ് ന്റെ നിരന്തര ഇടപെടലുകളെത്തുടർന്നു 16527 / 16528 കണ്ണൂർ യശ്വന്തപുര എക്സ്‌പ്രസ്സ് ട്രെയിനിന്റെ ഉയർന്ന ശബ്ദവും വിറയലുമുള്ള S3, S8 കോച്ചുകൾ അടുത്തിടെ റെയിൽവേ മാറ്റിയിരുന്നു. സൗത്ത് വെസ്റ്റേൺ റയിൽവേയുടെ സീനിയർ ഡിവിഷണൽ ഓപ്പറേഷനൽ മാനേജരെയും സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജരെയും ബി എം ടി ആർ പി എഫ് ന്റെ ഭാരവാഹികൾ നേരിട്ട് കണ്ടു തങ്ങളുടെ യാത്രാപ്രശ്‌നങ്ങൾ അവതരിപ്പിച്ചിരുന്നു ഇതിനോട് അനുകൂലമായാണ് ഇവർ പ്രതികരിച്ചതെന്നു പ്രസിഡന്റ് ശ്രീ ഷിനിത്തും ജനറൽ സെക്രട്ടറി അ്രനീഷും പറഞ്ഞു.16527/ 16528 യശ്വന്തപുര-കണ്ണൂർ എക്സ്‌പ്രസ്സ് ഇന്ത്യയിലെ തന്നെ ഒരു മോഡൽ ട്രെയിൻ ആക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP