Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സർക്കാർ അംഗീകാരങ്ങൾ അർഹതപെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നു: ബിജെപി.

കേന്ദ്ര സർക്കാർ അംഗീകാരങ്ങൾ അർഹതപെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നു: ബിജെപി.

സ്വന്തം ലേഖകൻ

അർഹതയുള്ളവർക്ക് അംഗീകാരം നൽകും എന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴക്കാരനായ ജോയി സെബാസ്റ്റ്യനു ലഭിച്ച അംഗീകാരം എന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ പറഞ്ഞു.

മുൻകാലങ്ങളിൽ അർഹതയുള്ളവരെ തഴഞ്ഞു രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്ക് വീതിച്ചു നൽകിയിരുന്ന അവാർഡുകളും അംഗീകാരങ്ങളും ഇന്ന് തികച്ചും അർഹതപെട്ടവരുടെ കൈകളിൽ തന്നെയാണ് എത്തിച്ചേരുന്നത്.നരേന്ദ്ര മോദി സർക്കാർ വന്നതിനു ശേഷം നൽകിയ പത്മശ്രീ - പത്മഭൂഷൺ പുരസ്‌കാരങ്ങൾ അടക്കം പലതും അർഹരായ സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമായത് വലിയ വാർത്ത ആയിരുന്നു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനത്തെത്തിയ ടെക് ജൻഷ്യാ കമ്പനിയുടെ ജോയ് സെബാസ്‌ററ്യ നെ ആദരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, മണ്ഡലം പ്രസിഡണ്ട് സജി.പി.ദാസ്, ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനൻ, തോമസ് കുരിശിങ്കൽ, ഏരിയ സെക്രട്ടറി കെ.ആർ.പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.

മേക്ക് ഇൻ ഇന്ത്യ' വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ആലപ്പുഴയിലെ ടെക്‌ജെൻഷ്യ ഈ അത്യുജ്വല നേട്ടം സ്വന്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP