Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ പ്രകടനം പൊളിയെന്നു തെളിഞ്ഞു: ബിജെപി

സർക്കാർ പ്രകടനം പൊളിയെന്നു തെളിഞ്ഞു: ബിജെപി

സ്വന്തം ലേഖകൻ

COVID - 19 ന് എതിരെയുള്ള സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും വെറും പൊള്ളത്തരമാണെന്നതിന് തെളിവാണ് കുട്ടനാട്ടിൽ കൊറന്റീനിൽ കഴിഞ്ഞ പ്രവാസി ചികിത്സ കിട്ടാതെ മരിച്ച സംഭവം എന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പറഞ്ഞു. ജില്ലയിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരൻ തന്നെ താനൊന്നും അറിഞ്ഞില്ല എന്ന് പറയുമ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ പരാജയമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടനാട്ടിൽ കൊറന്റീനിൽ കഴിഞ്ഞ പ്രവാസി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കളക്ടറേറ്റിന് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഇരിപ്പു സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ജില്ലാ ഉപാദ്ധ്യക്ഷൻ എൽ.പി. ജയചന്ദ്രൻ, ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ടൗൺ ഏരിയ പ്രസിഡണ്ട് മനു ഉപേന്ദ്രൻ, കണ്ണൻ തിരുവമ്പാടി എന്നിവർ സമരത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP