Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വർണക്കടത്തിന് എസ്സ്‌കോർട്ടടക്കം സർക്കാർ സഹായം: ബിജെപി

സ്വർണക്കടത്തിന് എസ്സ്‌കോർട്ടടക്കം സർക്കാർ സഹായം: ബിജെപി

സ്വന്തം ലേഖകൻ

സ്വർണക്കടത്തിന് വാഹന സൗകര്യവും പൊലീസ് എസ്സ്‌കോർട്ടും അടക്കം എല്ലാ സർക്കാർ സംവിധാനങ്ങളും ഒരുക്കി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു . സ്വപ്ന സുരേഷിനെയും ശിവശങ്കരനെയും എല്ലാം മറയാക്കി കോടികളുടെ സ്വര്ണക്കടത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നിട്ടുള്ളത് എന്നത് വ്യക്തമാണ് സർക്കാർ സംവിധാനങ്ങളെ മറയാക്കി കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജിക്കായി വരും ദിവസങ്ങളിൽ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു .

സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനത്തിനോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി. വിനോദ്കുമാർ ജില്ലാ കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് വി ശ്രീജിത്ത്, ഏരിയ പ്രസിഡന്റ് വി സി സാബു എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP