Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാഴ് വസ്തുക്കളിൽ നിന്നും വർണങ്ങൾ വിരിയിച്ച് കുരുന്നുകൾ; പാറമേക്കാവ് വിദ്യാമന്ദിലെ പ്രതിഭകളുടെ കൊളാഷ് ചിത്ര പ്രദർശനത്തിന് നാളെ തുടക്കം; ബ്യൂട്ടിഫുൾ ബൈറ്റ്‌സിലെത്തുക മുപ്പതിലധികം വിദ്യാർത്ഥികൾ തീർത്ത 78 ചിത്രങ്ങൾ

പാഴ് വസ്തുക്കളിൽ നിന്നും വർണങ്ങൾ വിരിയിച്ച് കുരുന്നുകൾ; പാറമേക്കാവ് വിദ്യാമന്ദിലെ പ്രതിഭകളുടെ കൊളാഷ് ചിത്ര പ്രദർശനത്തിന് നാളെ തുടക്കം; ബ്യൂട്ടിഫുൾ ബൈറ്റ്‌സിലെത്തുക മുപ്പതിലധികം വിദ്യാർത്ഥികൾ തീർത്ത 78 ചിത്രങ്ങൾ

പാറമേക്കാവ് വിദ്യാ മന്ദിർ ഒരുക്കുന്ന പേപ്പർ കൊളാഷ് ചത്രങ്ങളുടെ പ്രദർശനം കേരള ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഈ മാസം 9 മുതൽ 12 വരെ നടക്കുന്നു. ബ്യൂട്ടിഫുൾ ബിറ്റ്‌സ്‌
എന്ന പേരിൽ നടക്കുന്ന പ്രദർശനം സാധാരണ ചിത്ര പ്രദർശനങ്ങളിൽ നിന്നും വേറിട്ട ഒരു അനുഭവമായിരിക്കും ആസ്വാദകർക്ക് നൽകുക.

പഴയ പത്രങ്ങൾ മാഗസിനുകൾ എന്നിവയിൽ നിന്നും മുറിച്ചെടുത്ത നിറങ്ങൾ യഥാസ്ഥാനത്ത് ഒട്ടിച്ചു രൂപപ്പെടുത്തുന്ന ചിത്രങ്ങൾ കാഴ്ചയിൽ നിറങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന ചിത്രങ്ങളെ പോലെ തന്നെ തനിമയുള്ളവയാണ് ഓരോ ചിത്രങ്ങളും 1000, 1500 പേപ്പർ കഷണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലെ ഗ്യാലറികൾ കുട്ടികൾ ഒരുക്കുന്ന ആദ്യത്തെ പ്രദർശനം എന്ന സവിശേഷത കൂടി ഈ പ്രദർശനത്തിനുണ്ട്.

സ്‌കൂളിലെ ചിത്രകാല അദ്ധ്യാപകൻ ഷൈൻ കരുണാകരന്റെ നേതൃത്വത്തിൽ 38 വിദ്യാർത്ഥികൾ തീർത്ത 78 ചിത്രങ്ങൾ ഈ പ്രദർശനത്തിലുണ്ട്. സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഗ്യാലറിയിൽ നടത്തുന്ന മൂന്നാമത്തെ പ്രദർശനമാണ് ഇത്. പ്രകൃതിക്ക് ദോഷം ചെയ്യുന്നു പാഴ് വസ്തുക്കളെ അവയുടെ ഉപയോഗം ചുരുക്കി കൊണ്ടും പുനരുപയോഗം ചെയ്തും അത്തര വസ്തുക്കളെ പൂർണ്ണമായും തിരസ്‌കരിച്ചു കൊണ്ടും പുനരുത്പാദനം നടത്തിയും പുനചക്രമണം നടത്തിയും നിയന്ത്രിക്കാം എന്ന  ആശയത്തെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നു.

പുതുതലമുറയെ വഴിതെറ്റിക്കുന്ന മൊബൈൽ ഫോൺ ഇന്റർനെറ്റ് ഗെയിമുകൾ എന്നിവയിൽ നിന്നുള്ള നീരാളി പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്താൻ ഇത്തരത്തിൽ ക്രിയാത്മകമായ ചിത്രങ്ങൾക്ക് കഴിയും എന്ന വിശ്വാസത്തിൽ  ആണ്
പ്രദർശനം സംഘടിപ്പിക്കുന്നത്‌.ഏപ്രിൽ 9 ന് രാവിലെ 9 മണിക്ക് തൃശ്ശൂർ ഗവൺമെന്റ് കോളജ് ഫൈൻ ആർട്സ് പ്രൊഫസർ മനോജ് കണ്ണൻ നിർവ്വഹിക്കും. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്. കെ. സതീഷ് മേനോൻ അദ്ധ്യക്ഷനായിരിക്കും. സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ കല്ല്യാണി ബാലകൃഷ്ണ പ്രിൻസിപ്പാൾ രമാരഘുനാഥ് എന്നിവരും സന്നിഹിതരായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP