Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യമേഖയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ബജാജ് ഫിൻസെർവിന്റെ ഹെൽത്ത്-ടെക് വെഞ്ച്വർ സബ്സിഡിയറി

സ്വന്തം ലേഖകൻ

കൊച്ചി: :ഇന്ത്യയിലെപ്രമുഖ ധനകാര്യസേവനസ്ഥാപനമായ ബജാജ് ഫിൻസെർവ് ലിമിറ്റഡ്, മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യൻ ജനതയുടെ ആരോഗ്യഫലങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ-സാങ്കേതിക പരിഹാര ബിസിനസ്സിനായി അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി, ബജാജ്ഫിൻ സെർവ് ഹെൽത്ത്ലിമിറ്റഡിന്റെ (ബിഎഫ്എച്ച്എൽ) സമാരംഭം പ്രഖ്യാപിച്ചു. പുതിയ സംരംഭമായ ബജാജ് ഫിൻസെർവ് ഹെൽത്ത് അതിന്റെ പ്രധാന വാഗ്ദാനമായ വ്യവസായത്തിന്റെ ആദ്യ ഉൽപ്പന്നം'ആരോഗ്യകെയർ'വിപണിയിലെത്തിക്കുകയാണ്. ഇത് ഉപയോക്താക്കൾക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെൽത്ത് കെയർ പാക്കേജുകൾ നൽകുന്നു. ഒരു മൊബൈൽ ഫസ്റ്റ് സമീപനത്തിലൂടെ, ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധഘടകങ്ങളെ സംയോജിപ്പിച്ച്, ഗുണനിലവാരവും ചെലവ് താങ്ങാനാവുന്നതുമായആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന്, എപ്പോഴുംഎവിടെയും 'ആരോഗ്യകെയർ' സമന്വയിപ്പിക്കാവുന്നതാണ്. ഡിജിറ്റൽ ഹെൽത്ത് ടെക്നോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാൽ പ്രവർത്തിക്കുന്ന ബജാജ് ഫിൻസെർവ് ഹെൽത്ത്ആപ്പ് ഒരു വ്യക്തിഗത ഹെൽത്ത ് മാനേജർ പോലെവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ തന്നെ സൗകര്യ പ്രദവും ബന്ധിതവും ചെലവ ്കുറഞ്ഞതുമായ ആരോഗ്യപരിഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ഡിജിറ്റൽ ഗേറ്റ് വേ ഇതു വാഗ്ദാനം ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയർന്ന ചികിത്സാ ചെലവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ബജാജ്അലയൻസ് ജനറൽ ഇൻഷുറൻസിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ബജാജ് ഫിനാൻിസിലമിറ്റഡിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചിട്ടുള്ള ഹെൽത്ത് ഇഎംഐ സൗകര്യവും സമഗ്രമായി ഈ വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനി ഇതിനകം 112 ഹോസ്പിറ്റൽ പങ്കാളികളെ ഇതിലേക്ക് എംപാനൽ ചെയ്തിട്ടുണ്ട്, ഇന്ത്യയിൽ 200 ആശുപത്രികൾ, 3 ഡയഗ്നോസ്റ്റിക്, ലബോറട്ടറിസെന്ററുകൾ 671 ഉപഭോക്തൃസമ്പർക്ക കേന്ദ്രങ്ങൾ, 9,000 ഡോക്ടർമാർ എന്നിവർ ഇതിനകം ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ നെറ്റ്‌വർക്ക് പങ്കാളികൾ ആണ് ആരോഗ്യ പരിരക്ഷാസേവനങ്ങൾ നൽകുന്നത്.

''ഞങ്ങൾ സാങ്കേതികത പ്രാപ്തമാക്കിയ, ഹെൽത്ത് കെയർ മാനേജുമെന്റ് പ്ലാറ്റ്ഫോമാണ്, ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങൾ പ്രാപ്തമാക്കുന്നതിനും ആരോഗ്യപരിസ്ഥിതി വ്യവസ്ഥയുടെ ആവശ്യകത, വ്വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള ഒരുവീക്ഷണം ആണിത്. ഞങ്ങളുടെ മാർഗനിർദ്ദേശക ആശയം എന്നനിലയിൽ ആരോഗ്യകെയർഉപയോഗിച്ച്, ആരോഗ്യ സംരക്ഷണ പ്രതിബന്ധങ്ങളെ മറികടക്കുവാനും ആരോഗ്യ സംരക്ഷണ ചെലവുകൾ ഉപയോക്താക്കൾക്ക് താങ്ങാവുന്നതും ലഭ്യമാക്കാവുന്നതും വ്യക്തിഗതമാക്കുന്നതിനും വേണ്ടി ഞങ്ങളുടെ സേവനദാതാക്കളുടെ നെറ്റ്‌വർക്കുകളുമായി ചേർന്ന്ഞങ്ങൾ പ്രവർത്തിക്കുന്നു. ഇതിനായി, ഉപയോക്താക്കൾക്കും ഞങ്ങളുടെപങ്കാളികൾക്കും അനുയോജ്യമായ അനുഭവങ്ങളും മൂല്യവുംനൽകുന്നതിന് ഞങ്ങൾ വ്യാപ്തിയുള്ള സാങ്കേതികവിദ്യകളായ എ ഐ, എം എൽ അൽഗോരിതംസ് ആണ് ഉപയോഗിക്കുന്നത്. പ്രതിരോധ, വ്യക്തിഗത ആരോഗ്യപദ്ധതികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ആരോഗ്യം മുൻകൂട്ടി മാനേജു ചെയ് മികച്ച ഫലങ്ങൾ ലഭ്യമാക്കാനാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നുയെന്ന് ബജാജ്ഫിൻസെർവ ് ഹെൽത്ത് സിഇഒ ദേവാങ്മോദി വ്യകത്മാക്കി.'

''ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യ സംരക്ഷണ വിതരണം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വലിയൊരു ജനതയ്ക്ക് സാമ്പത്തിക പരിമിതികൾ കാരണം ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. അതിനാൽ കാര്യക്ഷമമായ പ്രതിരോധ, വ്യക്തിഗത, പ്രീപെയ്ഡ് ആരോഗ്യപരിരക്ഷാപദ്ധതിക്ക് ഇക്കാര്യത്തിൽ ഒരു പ്രധാന പങ്കുവഹിക്കാനാവും. ഈ വിടവുകൾ നികത്തുന്നതിന് ബജാജ് ഫിൻസെർവ് ഹെൽത്തിന ്ഒരുപ്രധാനപങ്കുണ്ട്. ഹെൽത്ത് പ്രൈം കാർഡുകളും ഇഎംഐ ഫിനാൻസിംഗും പ്രതിരോധ ആരോഗ്യ പരിശോധനകൾ നടത്താനും ആരോഗ്യ ആവശ്യങ്ങൾ പിന്നത്തേക്ക് നീട്ടിവെക്കുന്നത് നിരുത്സാഹപ്പെടുത്താനും വ്യക്തികളെ പ്രോത്സാഹിപ്പിക്കുമെന്ന് ബേബിമെമോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനീത് അബ്രഹാം,ചടങ്ങിൽ സംസാരിക്കവെ ഇപ്രകാരം പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP