Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാസാഗർ പുരസ്‌കാരത്തിന് കലാസ്വാദകരിൽ നിന്നും നാമനിർദ്ദേശം ക്ഷണിക്കുന്നു

കലാസാഗർ പുരസ്‌കാരത്തിന് കലാസ്വാദകരിൽ നിന്നും നാമനിർദ്ദേശം ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

ലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ 97 )o ജന്മവാര്ഷികം ധന്യമായ ഒരു പിറന്നാളിന്റെ ഓര്മ്മ കുന്നംകുളം കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കുന്നംകുളം ബഥനി സ്‌കൂളിൽവെച്ചു 2021 മെയ് 28നു കലാസാഗർ ആഘോഷിക്കുന്നു.

ആ പരമാചാര്യന്റെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദകരിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ച വാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്. 40നും 70നും ഇടയ്ക്കു പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണ്ണൂർ, പാലക്കാട് 679523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

പുരസ്‌കാരങ്ങൾ 2021 മെയ് 28നു സമർപ്പിക്കുന്നതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP