Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാവറ പബ്‌ളിക് സ്‌കൂളിന് എം എൽ എ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

ചാവറ പബ്‌ളിക് സ്‌കൂളിന് എം എൽ എ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

സ്വന്തം ലേഖകൻ

പാലാ: വിദ്യാഭ്യാസമുള്ള സമൂഹം നാടിന്റെ സമ്പത്താണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്‌കൂളും കേരളത്തിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്‌കൂളുകളിലൊന്നുമായ ചാവറ പബ്‌ളിക് സ്‌കൂളിനു എം എൽ എ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, ഡയറക്ടർ ഫാ സാബു കൂടപ്പാട്ട് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മാനുവൽ എ കെ, ജസ്റ്റിൻ മാത്യു, എബി ജെ ജോസ്, മത്തായി കെ ഒ, ഹെഡ്‌മിസ്ട്രസ് എലിസബത്ത് എബി, തങ്കച്ചൻ മുളകുന്നം തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ 18 വർഷം തുടർച്ചയായി പത്താം ക്ലാസിലും 16 വർഷം തുടർച്ചയായി പന്ത്രണ്ടാം ക്ലാസിലും നൂറു ശതമാനം വിജയം നേടി വരികയാണ് ചാവറ സ്‌കൂൾ. ഈ വർഷം ചാവറയിൽ പരീക്ഷയ്ക്കിരുന്ന 12 ലെ 782 കുട്ടികളും പത്തിൽ 166 കുട്ടികളും വിജയിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കഴിഞ്ഞ 3 വർഷമായി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നതും ഇവിടെയാണ്. എഞ്ചിനീയറിങ്, ഐഐടി, മെഡിക്കൽ ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിലും ചാവറയിലെ കുട്ടികൾ നാളുകളായി ഉയർന്ന റാങ്ക് നേടി വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP