Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എവിജിസിയുടെ പുരസ്‌കാരം നേടി ഏരീസ് എപ്പിക്കയുടെ ഡയറക്ടർ സതീഷ് ചന്ദ്രൻ

എവിജിസിയുടെ പുരസ്‌കാരം നേടി ഏരീസ് എപ്പിക്കയുടെ ഡയറക്ടർ സതീഷ് ചന്ദ്രൻ

സ്വന്തം ലേഖകൻ

അനിമേഷൻ, വിഷ്വൽ എഫക്ട്‌സ് ഗെയിമിങ്, കോമിക്‌സ് എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകിയ നാൽപ്പത് വയസ്സിൽ താഴെ പ്രായമുള്ള 'എവിജിസി അണ്ടർ ഫോർട്ടി ' എന്ന നാൽപ്പത് പേരുടെ പട്ടികയിലേക്ക് ഏരീസ് ഗ്രൂപ്പിന്റെ ഡയറക്ട്ടറും ഏരീസ് എപ്പിക്കയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സതീഷ് ചന്ദ്രനും.

അനിമേഷൻ എക്സ്‌പ്രസ് മീഡിയയുടെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ അനിൽ വാൻവാരിയാണ് പട്ടിക പുറത്തിറക്കിയത്. ഇന്ത്യൻ അനിമേഷൻ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച്ച വച്ചവരിൽ നിന്ന് തെരഞ്ഞെടുത്തവരെ ഉൾക്കൊള്ളിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം ഈ മേഖലയിലെ ആഗോള സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുന്ന പാനലാണ് അതിൽ നിന്ന് വിജയികളെ പ്രഖ്യാപിച്ചത്. ഈ വിജയം, തന്റെ സ്ഥാപനത്തിനും അതിലെ ജീവനക്കാർക്കും ലഭിച്ച അംഗീകാരമാണെന്ന് സതീഷ് പ്രതികരിച്ചു. 'കഴിഞ്ഞ വർഷങ്ങളിൽ അമേരിക്ക, യൂറോപ്പ്, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി ഉപഭോക്താക്കളെ കൊണ്ടുവരുവാനും അവർക്ക് ലോകോത്തര നിലവാരമുള്ള സേവനം നൽകുവാനും എപ്പിക്കയ്ക്ക് സാധിച്ചിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായ ഈ ഘടകങ്ങൾ കൂടി ഈ നേട്ടത്തിനു പിന്നിൽ പരിഗണിക്കപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു ' സതീഷ് പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തിരുവനന്തപുരം ടെക്‌നോപാർക്ക് എന്നിവിടങ്ങളിലാണ് ഏരീസ് എപ്പിക്ക എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കൾക്ക്, ടു ഡി / ത്രീ ഡി അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, സ്റ്റീരിയോസ്‌കോപ്പിക്ക് ത്രീഡി കണ്ടൻന്റ്, കൺവെൻഷൻ മുതലായ മേഖലകളിലെ സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ നിർവഹിച്ചു നൽകുന്ന സ്ഥാപനമാണ് എരീസ് എപ്പിക്ക. പതിനാറ് രാജ്യങ്ങളിലായി അറുപതോളം സ്ഥാപനങ്ങളുള്ള, 'ഏരീസ് ഗ്രൂപ്പ് ' എന്ന ആഗോള വ്യവസായ ശൃംഖലയുടെ ഭാഗം കൂടിയാണ് ഏരീസ് എപ്പിക്ക. പ്രവാസിമലയാളി സോഹൻ റോയ് ആണ് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP