Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവലാര ഇ-ഇൻവോയ്സ് സൊല്യൂഷൻ പുറത്തിറക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം- എല്ലാ തരത്തിലുമുള്ള ബിസിനസ്സുകൾക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്സ് ഓട്ടോമേഷൻ നൽകുന്നതിൽ മുൻനിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇൻവോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇൻവോയിസിങ് പരിഷ്‌ക്കാരങ്ങൾക്ക് വിധേയമായുള്ളതും കമ്പനികളുടെ ഇ-ഇൻവോയ്സിങ് ആവശ്യകതകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതുമായുള്ള ഒരു സമഗ്രമായ മാർഗമാണ്. ഇത് സാധന സേവന നികുതിക്ക്(ജി എസ് ടി)വിധേയമായി ഇൻവോയ്സുകൾ അവലോകനം ചെയ്യുകയും സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ജി എസ് ടി റിട്ടേണുകൾ, ഇ-വേ ബില്ലുകൾ എന്നിവ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നൽകും.

ഇന്ത്യയിൽ പുതിയ ഇ-ഇൻവോയ്സിങ് നിർബന്ധമാക്കിയത് ബിസിനസ്സിൽ അധികമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. 2020 ഒക്ടോബർ1 നു നടത്തിയ ഇ -ഇൻവോയ്സിങ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനം, പുതിയ നിയമ പരിഷ്‌കരണവുമായി യോജിപ്പിക്കുന്നതിനുള്ള ആവശ്യകത വർധിപ്പിച്ചിരുന്നു.

''അവലാരാ ഇന്ത്യ ജിഎസ്ടി ഇ-ഇൻവോയ്സിങ്, ജിഎസ്ടി കണക്കാക്കാൻ, ജിഎസ്ടി റിട്ടേണുകൾ ഫയൽചെയ്യൽ, ഇൻവോയ്സ് റീകൗസിലേഷൻ കൂടാതെ ഇ-വേ ബില്ലുകൾഎന്നിവ പിന്തുണയ്ക്കുന്ന കൃത്യതയുള്ള ജിഎസ്ടി പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നു, ഇത് ബിസിനസുകളെ കുറഞ്ഞ മാനുഷിക അധ്വാനത്തിൽ കൂടുതൽ ക്ഷമത പ്രാപ്തമാക്കാൻ സഹായിക്കുന്നുവെന്ന് അവലാരയിലെ മുഖ്യ ഉല്പാദന ഓഫീസറായ സഞ്ജയ് പാർത്ഥസാരഥി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP