Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആസ്പയർ സിറ്റി സെവൻസ്; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പള്ളിക്കര

ആസ്പയർ സിറ്റി സെവൻസ്; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പള്ളിക്കര

സ്വന്തം ലേഖകൻ

ടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ആഥിതേയമരുളി ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കി വേണ്ടി നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഇന്നലത്തെ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബംഗ്ലോ 47 കാഞ്ഞങ്ങാട് അൽജെയ്ഷ് പൊയ്യിലിനെ എഫ്സി പള്ളിക്കര കീഴടക്കി രണ്ടാം റൗണ്ടിലേക്ക് കടന്നു.

ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയ പോരാട്ട വീര്യം തീർത്ത ഇരു ടീമുകളും ഓരോ ഗോളുമായി ഇടവേളയ്ക്ക് പിരിഞ്ഞ് രണ്ടാം പകുതിയിൽ കളിയാരംഭിച്ചപ്പോൾ കാപ്പിരി കരുത്തിന്റെ ആക്രമണ ഫുട്ബോളിന്റെ വശ്യസൗന്ദര്യമാണ് ഐങ്ങോത്തെ കളി മൈതാനി ദർശിച്ചത്.

എഫ്സി പള്ളിക്കരയുടെ പ്രതിരോധ നിരയിൽ മഹാമേരുവിനെ പോലെ നൈജീരിയൻ താരം ഡെൽസി ഇസ്മായീൽ നിലകൊണ്ടപ്പോൾ രണ്ടാം പകുതിയിൽ അൽജെയ്ഷ് പൊയ്യിലിന്റെ താളം തന്നെ നിലച്ച് പോയി ഈ അവസരം കൂടി മുതലെടുത്ത് മുന്നേറ്റ നിരയിൽ ഘാനക്കാരൻ ഫിസ്സയും കാമറൂൺ താരം സിലയും കൂടെ സഹദും എഫ്സി പള്ളിക്കരക്ക് വേണ്ടി ആഞ്ഞ് കുതിച്ചപ്പോൾ രണ്ടാം പകുതിയിൽ അൽജെയ്ഷ് പൊയ്യിലിന്റെ വലയിലേക്ക് എഫ്സി പള്ളിക്കര അടിച്ച് കയറ്റിയത് രണ്ട് ഗോളുകളാണ്.

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽജെയ്ഷ് പൊയ്യിലിനെ തകർത്ത എഫ്സി പള്ളിക്കരയുടെ മുന്നേറ്റ നിരയിലെ താരവും രണ്ട് ഗോളുകൾ നേടുകയും മറ്റൊരു ഗോളിന് അസിസ്റ്റായി വർത്തിക്കുകയും ചെയ്ത ഘാനക്കാരൻ ഫിസ്സയാണ് ഇന്നത്തെ കളിയിലെ കേമൻ.

മികച്ച കളിക്കാരന് നെക്സടൽ ഗ്രൂപ്പ് നൽകി വരുന്ന ട്രോഫി എഫ്സി പള്ളിക്കരയുടെ താരം ഫിസ്സയ്ക്ക് കിച്ച്മാർട്ട് മാനേജിങ് പാർട്ട്ണർമാരായ ജലീലും മൻസൂറും കൈമാറി.ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ ആറാം പോരാട്ടത്തിൽ സുൽഫെക്‌സ് മാട്രെസ്സ് ബ്രദേഴ്സ് വൾവക്കാടുമായി എഫ്സി വാഴുന്നോറഡി ഏറ്റ്മുട്ടും.

ദിനേന മത്സരം കാണാൻ എത്തുന്ന കാണികൾക്കായി സൗജന്യ നറുക്കെടുപ്പിലൂടെ ഏർപ്പെടുത്തിയ സമ്മാനപദ്ധതിയിൽ 32' എൽ ഇ ഡി ടിവിയാണ് സമ്മാനർഹമായ 2165 നമ്പറിലുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്.

ടൂർണമെന്റിലെ എല്ലാ മത്സരത്തിലും ആകർശകമായ സമ്മാനങ്ങളാണ് ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കാണികൾക്കായി ഒരുക്കിയിട്ടുള്ളത്.

ആസ്പയർ സിറ്റി സെവൻസ്;മടക്കമില്ലാത്ത മൂന്ന് ഗോളുകളോടെ ബ്രദേഴ്സ് ബാവാനഗർ
അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ഒരുക്കുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകളോടെ ബ്രദേഴ്സ് ബാവാനഗർ രണ്ടാം റൗണ്ടിലേക്ക് കടന്നു.

കോക്കോയി കഫെ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലിനെയാണ് ബ്രദേഴ്സ് ബാവാനഗർ എതിരില്ലാത്ത മൂന്ന് ഗോളുകളോടെയാണ് ഐങ്ങോത്തെ കളി മൈതാനിയിൽ നിന്ന് കീഴടക്കി വിട്ടത്.

ഇരു ഗോൾ വലയങ്ങളും ചലിക്കാതെ പിന്നിട്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഏട്ടാം മിനുട്ടിലും, നാൽപത്തിയെട്ടാം മിനുട്ടിലും, അമ്പത്തിയെഴാം മിനുട്ടിലുമാണ് ബ്രദേഴ്സ് ബാവാനഗറിന്റെ ആഫ്രിക്കൻ കരുത്തുകൾ മൊഗ്രാൽ ബ്രദേഴ്സിന്റെ ഗോൾ വലയം ചലിപ്പിച്ച് ഗോളുകൾ വലയിലേക്ക് അടിച്ച് കയറ്റിയത്.

പ്രതിരോധത്തിലൂന്നി കളിച്ച ആദ്യ പകുതിക്ക് ശേഷം ബ്രദേഴ്സ് ബാവാ നാഗറിന്റെ മുന്നേറ്റ നിരയിലെ ലൈബീരിയൻ കരുത്തുകളായ മോമോയും എഡ്വേർഡും മമ്മദും മൈതനത്ത് നിറഞ്ഞാടിയപ്പോൾ പിറന്നത് മൂന്ന് ഗോളുകൾ.

ബ്രദേഴ്സ് ബാവാനഗറിന്റെ സ്റ്റോപ്പർ ബാക്ക് ഘാനക്കാരൻ ഇമ്മാനുവലാണ് ബാവാനഗറിന്റെ മൂന്നാമത്തെ ഗോൾ ഒരു തകർപ്പൻ പുൾ ഷൂട്ടിലൂടെ നേടിയെടുത്തത്.

മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് തന്നിലേക്ക് കുതിച്ചെത്തിയ പാസ് ബോളിനെ വെടിയുണ്ട കണക്കെ മൊഗ്രാലിന്റെ ഗോൾ വലയത്തിലേക്കും അടിച്ച് കയറ്റുകയും മറ്റ് ഗോളുകൾക്ക് അസിസ്റ്റാവുകയും ചെയ്ത് ബാവാനഗറിന്റെ ഏഴാം നമ്പർ ജെഴ്സി ക്കാരനായ ആഫ്രിക്കൻ കരുത്ത് മോമോ യാണ് ഇന്നത്തെ കളിയിലെ കേമൻ.

മികച്ച കളിക്കാരുന് നെക്സടൽ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ഏർപ്പെടുത്തിയ ട്രോഫി ആസ്പയർ സിറ്റി ക്ലബ് ഭാരവാഹി ഡോ. ജോസഫ് വർക്കി ബാവാനഗറിന്റെ താരം മോമോയ്ക്ക് കൈമാറി.കളി കാണാൻ എത്തുന്ന കാണികൾക്കായി സംഘാടകർ നറുക്കെടുപ്പിലൂടെ ഏർപ്പെടുത്തിയ ഇന്നത്തെ സമ്മാനമായ 32' എൽഇഡി ടിവി ടിക്കറ്റ് നമ്പർ 1053 ന് ലഭിച്ചു

ഐങ്ങോത്തെ കളി മൈതാനിയിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ എഫ്‌സി പള്ളിക്കരയുമായി ബംഗ്ലോ 47 കാഞ്ഞങ്ങാട് അൽജെയ്ഷ് പൊയ്യിൽ ഏറ്റ്മുട്ടും
നാളത്തെ മത്സരം കൃത്യം എട്ടരമണിക്ക് തന്നെ ആരംഭിക്കും

കളി കണാനെത്തുന്ന കാണികൾക്ക് സൗജന്യമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതി യിൽ ഇന്നും ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ആകർശകമായ സമ്മാനം തന്നെ വിതരണം ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP