Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി ചലഞ്ചുമായി സഹകരിക്കും; നിർബന്ധ പിരിവ് പാടില്ല: അസെറ്റ്

സ്വന്തം ലേഖകൻ

കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്). ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിച്ചെടുക്കുമെന്ന സർക്കാർ തീരുമാനം ശരിയായ നടപടിയല്ല. ഗ്രൂപ്പ് ഡി ജീവനക്കാർ അടക്കമുള്ള കുറഞ്ഞ വരുമാനമുള്ളവരുടെ കാര്യത്തിലും രോഗികളായ ജീവനക്കാരുടെ കാര്യത്തിലും നിർബന്ധിത പിടിച്ചെടുക്കൽ വലിയ പ്രതിസന്ധിയുണ്ടാക്കും.

സംസ്ഥാനത്തുണ്ടാകുന്ന എല്ലാ ധന പ്രതിസന്ധികളെയും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള വിതരണവുമായി ബന്ധിപ്പിക്കുന്ന വിചിത്രവാദം സർക്കാർ ഉയർത്തരുത്. ഏത് സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സാലറി ചലഞ്ചാണ് എന്ന ലളിത യുക്തിയുള്ള വിഭവ സമാഹരണ രീതിയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും ഉന്നത തലത്തിൽ സാമ്പത്തിക നിയന്ത്രണത്തിന് സർക്കാർ തയ്യാറാകുന്നില്ല. രാഷ്ട്രീയ പുനരധിവാസത്തിനായി നടത്തിയ അനാവശ്യമായ രാഷ്ട്രീയ നിയമനങ്ങൾ സർക്കാർ റദ്ദാക്കണം. അനാവശ്യ കമ്മീഷനുകൾ പിരിച്ചു വിടണം. ധൂർത്തും അമിത ചിലവും ഒഴിവാക്കണം.

മുഴുവൻ അദ്ധ്യാപക സർവ്വീസ് സംഘനകളോടും കൂടിയാലോചിച്ച ശേഷമാണ് സാലറി ചലഞ്ചിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സാലറി ചലഞ്ചിനൊപ്പം വിഭവ സമാഹരണത്തിനായി ബദൽ മാർഗ്ഗങ്ങളും സർക്കാർ തേടേണ്ടതുണ്ട്.

ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടി വന്ന സംസ്ഥാന ജീവനക്കാരേയും അദ്ധ്യാപകരേയും പ്രാദേശികമായി ഉപയോഗപ്പെടുത്താനുള്ള മാനേജ്മെന്റ് സർക്കാർ ഇനിയും ആവിഷ്‌കരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ഉയർന്ന ഗുരുതര ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിന് സുതാര്യതയുള്ളതും നിയമപരവുമായ നിർവഹണരീതി സൃഷ്ടിക്കണം എന്നും അസെറ്റ് കമ്മിറ്റി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP