Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

അണ്ടർ-19 സംസ്ഥാന താരം മഷ്ഹൂഖ് മജീദിനെ ആദരിച്ച് അരയാൽ സെവൻസിന്റെ വേദി

അണ്ടർ-19 സംസ്ഥാന താരം മഷ്ഹൂഖ് മജീദിനെ ആദരിച്ച് അരയാൽ സെവൻസിന്റെ വേദി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് ആഥിതേയമരുളി തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ നടന്ന് വരുന്ന അഖില കേരള എംഎഫ്എ അംഗീകൃത പ്രഥമ അരയാൽ സെവൻസിന്റെ വേദിയിൽ വെച്ച് അണ്ടർ-19 സംസ്ഥാന ഫുട്ബോൾ താരം മഷ്ഹൂഖ് മജീദിനെ അരയാൽ സെവൻസ് വേദി ആദരിച്ചു.

ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ എൻപി രാഘവൻ അവറുകളാണ് മഷ്ഹൂഖ് മജീദിന് ഉപഹാരം സമർപ്പിച്ച് ആദരിച്ചത്.കഴിഞ്ഞ വർഷമാദ്യം മണിപ്പൂരിലെ ഇംഫാലിൽ വെച്ച് നടന്ന ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്സ് ഫുട്ബോൾ അണ്ടർ-19 വിഭാഗത്തിലാണ് മഷ്ഹൂഖ് കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞത്.

അന്ന് എതിരില്ലാത്ത നാല് ഗോളുകൾക്ക് മഹാരാഷ്ട്ര യെ പരാജയപ്പെടുത്തിയ കേരള ടീമിന്റെ ഗോളുകളിലൊന്ന് ഈ മുന്നേറ്റ നിര താരത്തിന്റെതായിരുന്നു.കോഴിക്കോട് ഫുട്ബോൾ അക്കാദമി ക്ക് കീഴിൽ പരിശീലനം നേടിയ ഈ താരം നിലവിൽ കെവൈഡിഎഫിന്റെ താരവും കൂടിയാണ്.

പ്രദേശിക ജില്ലാ ഫുട്ബോൾ ടൂർണമെന്റുകളിലും, ഗൾഫ് നടുകളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പുകളിലും പല ക്ലബുകൾക്ക് വേണ്ടിയും ഈ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.എഫ്സി ഹരിയാനയിലേക്ക് മഷ്ഹൂഖിന് സെലക്ഷൻ കിട്ടിയെങ്കിലും ദൂരപരിധിയും ചില അസൗകര്യങ്ങളും കാരണം ആ ഓഫർ താരം നിരസിക്കുകയാണ് ചെയ്തത്.

അരയാൽ സെവൻസ് ടൂർണമെന്റിൽ മാറ്റുരയ്ച്ച എഫ്സി പള്ളിക്കരയുടെ മുന്നേറ്റ നിരയിലെ കളിക്കാരനായും മഷ്ഹൂഖ് അരയാൽ സെവൻസിലും ബൂട്ടണിഞ്ഞു.നിലവിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി ഹയർ കോഴ്‌സിനായി പഠിക്കുന്ന മഷ്ഹൂഖ് കർണ്ണാടക യിലെ ബാംഗ്ലൂരിൽ ഈ വർഷം നടക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ സെലക്ഷനിൽ പങ്കെടുക്കാനിരിക്കുകയാണ്.ബ്രസീൽ ദേശീയ ഫുട്ബോൾ താരം മാർസല്ലോ യാണ് മഷ്ഹൂഖ് മജീദിന്റെ ഇഷ്ട ഫുട്ബോൾ താരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP