Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉയർത്തെഴുനേൽക്കുന്ന കേരളം; അതിരുകളില്ലാത്ത കാരുണ്യവുമായി ആർട് ഓഫ് ലിവിങ് യുവനേതൃത്വനിര

ഉയർത്തെഴുനേൽക്കുന്ന കേരളം; അതിരുകളില്ലാത്ത കാരുണ്യവുമായി ആർട് ഓഫ് ലിവിങ് യുവനേതൃത്വനിര

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവൻ രക്ഷിക്കുവാനുള്ള തീവ്രശ്രമങ്ങളിലും, ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയെത്തിയവർക്കായി കൈയുംമെയ്യും മറന്ന് സഹായമെത്തിക്കുന്നതിലൂം പരസ്പരംകൈകോർക്കുന്ന മലയാളികളുടെ ഇടയിൽ നന്മയുടെ അണയാത്ത കൈത്തിരിയുമായി വിശാഖ പട്ടണത്തുകാരൻ ഗോവിന്ദ് സുധീർ കുമാർചെങ്ങന്നൂരിൽ.

പത്തുദിവസമായി ഈ ചെറുപ്പക്കാരൻ ചെങ്ങന്നൂരിൽ ആർട് ഓഫ് ലിവിങ് യുവനേതൃത്വ നിരക്കൊപ്പം വീട് വൃത്തിയാക്കൽ തുടങ്ങി മുഴുവൻസമയ സേവാപ്രവർത്തനത്തനവുമായി കഴിയുന്നു.വിജയനഗരം ജില്ലയിൽ ടാക്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഈ യുവാവ് തെലുങ്ക് പത്രത്തിൽ കേരളത്തിൽ മഹാപ്രളയം പെയ്തിറങ്ങിയ വാർത്ത കണ്ട് മനസ്സലിഞ് വീടുവിട്ടിറങ്ങുകയായിരുന്നു. ആർട് ഓഫ് ലിവിങ് പ്രസ്ഥാനവുമായോ ശ്രീശ്രീരവിശങ്കർജി യോടോ യാതോരുവിധ അടുപ്പമില്ലെങ്കിലും ഇദ്ദേഹം ചെങ്ങന്നുരിൽ ആർട് ഓഫ് ലിവിങ് പ്രവർത്തകർക്കൊപ്പംപത്ത് ദിവസങ്ങളായി വിശ്രമമില്ലാതെ സേവാ പ്രവർത്തനവുമായി കഴിയുന്നു .ബാംഗ്ലൂർ ആശ്രമത്തിൽനിന്നുമെത്തിയ അവശ്യവസ്ത്തുക്കളടങ്ങിയ ആർട് ഓഫ് ലിവിങ് കിറ്റുകൾ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിലും സുധീർകുമാർ ഏറെ മുന്നിൽ.

നമ്മളിൽ പലരും പലകാരണങ്ങളാൽ സുഖപരിധിവിടാതെ സ്വന്തം വീടുകളിൽ കഴിയുമ്പോഴും ഈ തെലുങ്കാനക്കാരൻ യുവാവിനെപോലുള്ളവരുടെ മുൻപിൽ തലകുനിക്കാതെ വയ്യ .ജയ്പൂർ ,ബീഹാർ ,ഒഡീഷ്സ ,കർണ്ണാടക , മഹാരാഷട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആർട് ഓഫ് ലിവിങ് പ്രവർത്തകരും കേരളമക്കളുടെ കണ്ണീരൊപ്പാൻ പ്രളയദുരന്തമേഖലകളിൽ സ്വാന്ത്വന സ്പർശ്വവുമായി ആർട് ഓഫ് ലിവിങ് കേരളയുടെ കുടുംബാംഗങ്ങൾക്കൊപ്പം..... വിരസതയില്ലാതെ ..വിശ്രമമില്ലാതെ സേവനം തുടരുന്നു .

ചെങ്ങന്നൂർ റാന്നി ഭാഗങ്ങളിൽ 12 ലധികം കിണറുകൾ ആർട് ഓഫ് ലിവിങ് YLTP പ്രവർത്തകർ ഇന്നലെ വൃത്തിയായാക്കുകയുണ്ടായി ,എഴുപതിൽപ്പരം വീടുകളിൽ പ്ലംബിങ്ങ് , ഇലക്ട്രിക് വർക്കുകൾ ,തുടങ്ങിയവക്കായി റിപ്പേർ ചെയ്യുകയും നിരവധി വീടുകളിൽ ആശാരിപ്പണി , തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് ആർട് ഓഫ് ഓഫ് ലിവിങ് യുവജനവിഭാഗം പ്രവർത്തകർ ഇപ്പോഴും വിശ്രമമില്ലാതെ സേവനം തുടരുന്നു .ആർട് ഓഫ് ലിവിങ് രാജ്യാന്തര പരിശീലക പ്രമുഖനും ,YLTP സംസ്ഥാന കൗൺസിൽ മെമ്പറുമായ ഷാൽമോഹൻസാർ ചെങ്ങന്നൂർ റാന്നി ഭാഗങ്ങളിൽ ആർട് ഓഫ് ലിവിങ് സേവാപ്രവർത്തനങ്ങൾക്ക് നേതൃത്വവുമായി മുഴുവൻ സമയവും ഈ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്തുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP