Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ റീജിയണൽ ഫോറം എഗെൻസ്റ്റ് ഡ്രഗ്‌സിന്റെ ആവേശ്വോജ്വലമായ സമാപനം

ഏഷ്യൻ റീജിയണൽ ഫോറം എഗെൻസ്റ്റ് ഡ്രഗ്‌സിന്റെ ആവേശ്വോജ്വലമായ സമാപനം

സ്വന്തം ലേഖകൻ

വേൾഡ് ഫെഡറേഷൻ എഗെൻസ്റ്റ് ഡ്രഗ്‌സ് (ഡബ്ല്യു എഫ് എ ഡി), ഫോർത്ത്വേവ് ഫൗണ്ടേഷൻ-പ്രോജക്ട് വേണ്ട എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ, യുണൈറ്റഡ് നേഷൻസ് എഗെൻസ്റ്റ് ഡ്രഗ്‌സ് ആൻഡ്ക്രൈം (യു എൻ ഓ ഡി സി), കമ്മീഷണറേറ്റ് (കേരള എക്‌സൈസ് ),എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഷ്യൻ റീജിയണൽഫോറം എഗെൻസ്റ്റ് ഡ്രഗ്‌സിന്റെ, അവസാന ദിനത്തിൽ കേരളത്തിലെസ്‌കൂളുകളയും കോളേജുകളയും ലഹരി വിമുക്തമാക്കുവാൻ വേണ്ടിയുള്ളറോഡ് മാപ്പ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ കേരളത്തിലെ യുവജനങ്ങളെഅന്താരാഷ്ട്ര പ്രതിനിധികളുമായി യോജിപ്പിച്ച് ചർച്ചകളിലൂടെ പഠിക്കുകയുംനിരൂപണം നടത്തുകയും ചെയ്യുന്ന സേഫ് (പദാർത്ഥ ദുരുപയോഗ വിമുക്തപരിസ്ഥിതി/ S.A.F.E/ Substance Abuse Free Environment) ആണ് നടക്കുന്നത്.

കഴിഞ്ഞദിവസത്തെ പുനരാഖ്യാനത്തോടെ ആണ് ഇന്ന് സമ്മേളനം ആരംഭിച്ചത്.ശേഷം ദേശീയ പ്രവർത്തന പദ്ധതിലെ ലഹരി വസ്തുകളുടെ ഉപയോഗംതടയാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നവിഷയത്തിൽ ഖാഗേഷ് ഗാർഗ് ഡയറക്ടർ (ഡ്രഗ് പ്രെവെൻഷൻസ്) കേന്ദ്രസാമൂഹ്യ വകുപ്പ്, പ്രസംഗിച്ചു. മയക്കുമരുന്ന് ആവശ്യം കുറയ്ക്കുന്നതിനുള്ളസമീപനങ്ങൾ പ്രതിരോധം, കാര്യക്ഷമതാ നിർമ്മാണം, എളുപ്പത്തിൽ
ലഭ്യമാകുന്ന ചികിത്സാ സൗകര്യം, സർവേ, പഠനം, ഗവേഷണം,മൂല്യനിർണ്ണയവും, പുതുമ വരുത്തലും, ഡ്രഗ് ഡിമാൻഡ് റീഡക്ഷന്റെസമീപനം ആണെന്ന് അദ്ദേഹം അവതരണത്തിൽ പറഞ്ഞു.

അതിനുശേഷം പ്രോജക്ട് വേണ്ട - നാഴികകല്ല്, വെല്ലുവിളികൾ, ഭാവി എന്നവിഷയത്തിൽ സി സി ജോസഫ് ഡയറക്ടർ ഫോർത്ത് വേവ്ഫൗണ്ടേഷൻ , പ്രസംഗിച്ചു. പ്രൊജക്ട്ട് വേണ്ട പ്രതിരോധത്തിനാണ്ഊന്നൽ നല്കുന്നത് എന്ന് സി സി ജോസഫ് പറഞ്ഞു. ഈ പ്രശ്‌നത്തെ
ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലാത്തതുകൊണ്ട് വിവിധ പങ്കാളിത്ത
സമീപനത്തിൽ ആണ് ഫോർത്ത് വേവ് ഫൗണ്ടേഷൻ വിശ്വസിക്കുന്നത് എന്നു
അദ്ദേഹം പറയുക ഉണ്ടായി.

ശേഷം പാനൽ ചർച്ചകൾ നടന്നു. ചർച്ചയുടെ വിഷധാംശങ്ങൾ
1. വിഷയം: ഇന്ത്യയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് മയക്കുമരുന്നിന്റെ
ഭീഷണിക്കെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന വ്യാപകമായി ഒരു
പോട്ടൊക്കോളിന്റെ ആവശ്യകത.

ചർച്ച നയിച്ചത്:ജേക്കബ് പുന്നോസ് ഐ പി എസ് , മുൻ ഡി ജി പി,
കേരളം
പങ്കെടുത്തവർ:
?ഡോ വീരേന്ദ്ര മിശ്ര ഐ പി എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സോഷ്യൽ ഡിഫെൻസ്

ബ്രൂണോ ആൽബർട്ട് സോണൽ ഡയറക്ടർ നർക്കോട്ടിക്സ്
കണ്ട്രോൾ ബ്യുറോ
ഡി രാജീവ്, ഐ ഓ എഫ് എസ്, അഡിഷണൽ എക്സൈസ്
കമ്മീഷണർ (അഡ്‌മിനിസ്‌ട്രേഷൻ )
സ്‌കൂളുകളിലും കോളേജുകളിലും ഡ്രഗ് പ്രിവെൻഷൻ പരിപാടികൾ
സംഘടിപ്പിക്കുന്നതിനെ പറ്റി പാനലിൽ ചർച്ച ചെയ്തു. സർക്കാർ
നിയന്ത്രണം, വിതരണ നിയന്ത്രണം, ഡിമാൻഡ് റീഡക്ഷന് എന്നിവയെ കുറിച്ച്
ഡോ വീരേന്ദ്ര മിശ്ര സംസാരിച്ചു.

2. വിഷയം: പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതി(S.A.F.E)
സൃഷ്ടിക്കുന്നതിൽ സമൂഹത്തിന്റെയും സിവിൽ സൊസൈറ്റികളുടെയും പങ്ക്.
ചർച്ച നയിച്ചത്: സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ, എൻ ഐ എസ്
ഡി(എൻ സി ഡി എ പി ), ഇന്ത്യ

പങ്കെടുത്തവർ:സ്ബിയോൺ ഹോൻബെർഗ്, അന്താരാഷ്ട്ര പ്രസിഡന്റ്, ഡബ്ല്യൂഎഫ് എ ഡിബില്ലി ബത്വാർ, ഡ്രഗ് ആൻഡ് ക്രൈം പ്രെവെൻഷൻ കൺസൾട്ടണ്ട്ഡയാന ജോസഫ്, ഡയറക്ടർ, പ്രൊജക്ട്ട് വേണ്ടഎസ്ബിയോൺ ഹോൻബെർഗ്,സിവിൽ സൊസൈറ്റികളുടെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുംചർച്ചയിൽ പങ്ക് വെച്ചു. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാനായുംസമൂഹത്തെ ശാക്തീകരിക്കാനായും സാമൂഹിക ഇടപഴകലിന്റെയുംഫലപ്രദമായ കുടുംബ നൈപുണ്യ പരിപാടികളുടെയും ആവശ്യകതബില്ലി ബത്വാർ പറഞ്ഞു

3. വിഷയം: പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതിക്ക് (S.A.F.E)മാധ്യമത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പങ്ക്

ചർച്ച നയിച്ചത്: ഫാദർ കുരിയാക്കോസ് അഗസ്റ്റിൻ.
ഡോ കെ അമ്പാടി ഐ ഐ എസ്, മുൻ ഡയറക്ടർ ,
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, കേരളം
?ജോസ് ഡൊമനിക്, മുൻ സി ഇ ഓ, സി ജി എച് ഏർത്ത്
?സുധ നമ്പൂതിരി, അസ്സിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ
സാമൂഹിക നയങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക്ഒരു പങ്കുണ്ട് എന്ന് ഡോ. അമ്പാടി പറഞ്ഞു. ജോസ് ഡൊമനിക്ഉത്തരവാദിത്തപരമായ വിനോദസഞ്ചാരത്തിന് ഊന്നൽ നൽകിയത്.സാമൂഹിക പരിവർത്തനത്തിനായും, പദാർത്ഥ ദുരുപയോഗ വിമുക്ത
പരിസ്ഥിതിക്കായും ഉള്ള പത്രമാധ്യമത്തിന്റെ പങ്കിനെ കുറിച്ചാണ് പറഞ്ഞത്.ഉച്ച ഭക്ഷണത്തിനു ശേഷം വർക്ക് ഷോപ്പുകൾ ആരംഭിച്ചു.

1. പദാർത്ഥത ദുരുപയോഗ വിമുക്ത പരിസ്ഥിതി സൃഷ്ടികുന്നതിൽ,നിർവ്വഹണത്തിനും യുവജങ്ങങ്ങൾക്ക് ഉള്ള സാദ്ധ്യതകൾക്കും ഉള്ളപങ്ക്.
2. പ്രതിരോധം, കരുതൽ, പുനഃപ്രാപ്തി/വീണ്ടെടുക്കൽ എന്നിവയ്ക്ക്വേണ്ടി കുട്ടികളോടുള്ള കേന്ദ്രീകൃത സമീപനം.
3. പ്രതിരോധ തന്ത്രങ്ങൾ: ഉദാഹരണം- കഞ്ചാവ്
4. പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ
യുവത്വത്തിന്റെയും സിവിൽ സൊസൈറ്റികളുടെയും പങ്ക്


സമാപന സമ്മേളനം
വേൾഡ് ഫെഡറേഷൻ എഗെൻസ്റ്റ് ഡ്രഗ്‌സ് (ഡബ്ല്യു എഫ് എ ഡി), ഫോർത്ത്
വേവ് ഫൗണ്ടേഷൻ-പ്രോജക്ട് വേണ്ട എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ, യുണൈറ്റഡ് നേഷൻസ് എഗെൻസ്റ്റ് ഡ്രഗ്‌സ് ആൻഡ്ക്രൈം (യു എൻ ഓ ഡി സി), കമ്മീഷണറേറ്റ് (കേരള എക്‌സൈസ് ),എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഷ്യൻ റീജിയണൽ
ഫോറം എഗെൻസ്റ്റ് ഡ്രഗ്‌സിന്റെയും, അവസാന ദിനത്തിൽ കേരളത്തിലെസ്‌കൂളുകളയും കോളേജുകളയും ലഹരി വിമുക്തമാക്കുവാൻ വേണ്ടിയുള്ളറോഡ് മാപ്പ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ കേരളത്തിലെ യുവജനങ്ങളെഅന്താരാഷ്ട്ര പ്രതിനിധികളുമായി യോജിപ്പിച്ച് ചർച്ചകളിലൂടെ പഠിക്കുകയുംനിരൂപണം നടത്തുകയും ചെയ്യുന്ന സേഫിന്റെയും (പദാർത്ഥ ദുരുപയോഗവിമുക്ത പരിസ്ഥിതി/ S.A.F.E/ Substance Abuse Free Environment) സമാപന സമ്മേളനം
ഇന്ന് വൈകിട്ട് 4 മണിക്ക് ഹൈബി ഈഡൻ എറണാകുളം എം പിഉദ്ഘാടനം നിർവഹിച്ചു.

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽസമൂഹത്തിൽ സ്ത്രീ പുരുഷ വ്യത്യാസം കാണുവാൻ സാധിക്കുന്നില്ല എന്നുംപൊതു സ്ഥലങ്ങളിൽ പുകവലി നിരോധനാഞ്ജ പ്രാബല്യത്തിൽ വന്നതിനുശേഷം മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് യുവജനങ്ങളിൽ പുകവലി
പൊതുവെ കുറഞ്ഞു വരുന്നതായുള്ള കണക്കുകൾ കാണുന്നു എന്നുംഅദ്ദേഹം സൂചിപ്പിച്ചു. അത് പോലെ തന്നെ പ്രോജക്ട് വേണ്ടയിൽ നിന്ന്ലഭിക്കുന്ന നല്ല ആശയങ്ങളും ചിന്തകളും തീർച്ചയായും പാർലമെന്റിൽചർച്ച ചെയ്യുകയും മുന്നോട്ട് വെക്കുകയും ചെയ്യും എന്ന് അദ്ദേഹം
പറയുകയുണ്ടായി.പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ സമൂഹത്തിൽകുറഞ്ഞ നിരക്കിൽ, എളുപ്പത്തിൽ, കൂടിയ അളവിൽ, പലവിധത്തിലുള്ളലഹരി വസ്തുക്കൾ എത്തുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽഎഡ്വേഡ് എടേഴത്ത് സ്വാഗതം അർപ്പിച്ചു. ദിനേശ് റായ്,( ജി എം,ഫോർ പോയ്ന്റ്‌സ് ഷെറാട്ടൺ), അനിൽ കുമാർ ( സോണൽ മാനേജർ,ഫെഡറൽ ബാങ്ക് ) ആശംസ പറഞ്ഞു. സി സി ജോസഫ് (ഡയറക്ടർ,ഫോർത്ത് വേവ് ഫൗണ്ടേഷൻ) നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP