Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും മാതൃഭാഷാ ദിന സന്ദേശവും നൽകി

ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും മാതൃഭാഷാ ദിന സന്ദേശവും നൽകി

സ്വന്തം ലേഖകൻ

ചെറുകോൽ: ആറന്മുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ 'കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ' എന്ന പേരിൽ ചെറുകോൽ ഗവ: യു പി സ്‌കൂളിൽ ട്രാഫിക്ക് - ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും മാതൃഭാഷാ ദിന സന്ദേശവും നൽകി. സ്‌കൂൾ ടീച്ചർ മിനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ക്ലാസ് നയിച്ചു. അദ്ധ്യാപകരായ കെ.രാജി, ബി.രേഖ, ആൻസി ചാക്കോ, ബിന്ദു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി ആറന്മുള ജനമൈത്രി പൊലീസ് 'കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ ' എന്ന ക്യംപയിനുമായി എല്ലാ സ്ഥലത്തും ഉണ്ട്. പ്രത്യേകിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്. നമ്മുടെ നാട്ടിൽ പല സ്ഥലത്തും സ്‌കൂൾ കുട്ടികളെ പോലും ലഹരി കടത്തിന് ഉപയോഗിക്കുന്ന കാലമാണിത്. ലഹരി മാഫിയ സ്‌കൂള്ൾക്ക് ചുറ്റും കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുകയാണ്. ഇവരുടെ മോഹവലയത്തിൽ വീണ് പോകരുത്. ഇവർക്ക് വലയം തീർത്ത് ജനമൈത്രി പൊലീസ് ചുറ്റും ഉണ്ട്. നിങ്ങൾക്ക് സുരക്ഷിത കവചം ഒരിക്കി ഞങ്ങൾ ഉണ്ട്. എങ്കിലും നിങ്ങൾ വീണ് പോകാതെ കരുതിയിരിക്കണമെന്നും സുൽഫിഖാൻ റാവുത്തർ പറഞ്ഞു.

സമൂഹത്തെയും നമ്മുടെ തലമുറയെയും കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ വിദ്യാർത്ഥി സമൂഹത്തെ ശക്തമായി ഉണർത്തുകയും അതിന്റെ അപകടങ്ങളെ ബോധ്യപ്പെടുത്തുകയും ആണ് നിങ്ങളിലൂടെ ഞങ്ങൾ ചെയ്യുന്നത്. കാരണം ലഹരി ഉപയോഗത്തിന്റെ അപകടത്തിൽ കൂടുതലും പെട്ടു പോകുന്നത് കുട്ടികളാണ്. ജീവിതത്തെ വഴിതെറ്റിക്കുന്ന ഇവയുടെ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു സത്യം. ഉണ്ടായിരുന്നെങ്കിൽ പലരും കെണിയിൽ വീഴില്ലായിരുന്നു. കേവലം കൗതുകത്തിനായി ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്തത്ര വലിയ വീഴ്ചയിലേയ്ക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അശ്രദ്ധ മൂലം നിരപരാധികളായ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് നിത്യസംഭവമാകുന്നുണ്ട്. റോഡ് മറ്റ് ഉള്ളവരുടേത് കൂടെയാണെന്ന ബോധം എപ്പോഴും റോഡ് ഉപയോഗിക്കുന്നവർക്ക് ഉണ്ടാകണം. റോഡ് സുരക്ഷ എല്ലാവരുടെയും സുരക്ഷയാണെന്ന ബോധ്യമുണ്ടാകണം. അച്ഛനമ്മമാരെ നിങ്ങൾ ബോധവത്ക്കരിക്കണമെന്നും സുൽഫിഖാൻ റാവുത്തർ പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിച്ച് റോഡപകടങ്ങൾ ഒഴിവാക്കാൻ ഉപദേശിക്കണം.

എന്റെ മുന്നിലിരിക്കുന്ന കൊച്ചുകൂട്ടുകാർ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്‌നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു നല്ല നാളെയുടെ നായകരാകൻ കഴിയണം. അതിന് ഇപ്പഴേ നിങ്ങളിൽ നല്ല ശീലങ്ങൾ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. അതിനു അദ്ധ്യാപകർ പകർന്ന് തരുന്ന മൂല്യബോധം കൈ കരുത്തായി കരുതണം. സത്യസന്ധത എപ്പോഴും മുറുകെ പിടിക്കണം. അദ്ധ്യാപകരോടും രക്ഷകർത്താക്കളോടും തുറന്ന് സംസാരിക്കണം.

കുട്ടികളെ ബാലവേല ഭിക്ഷാടനം എന്നിവയ്ക്ക് ഉപയോഗിക്കുന്നതായി പലപ്പോഴും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. നിങ്ങളെ ഒരു തരത്തിലുമുള്ള ചൂഷണങ്ങൾക്കും വിധേയമാക്കാൻ ആരെയും അനുവദിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നൂറ് ശതമാനം സുരക്ഷിതത്വവും സംരക്ഷണവുമാണ് ഉറപ്പ് നൽകി ഞങ്ങൾ എപ്പോഴും ഒപ്പം ഉണ്ടാകുമെന്ന് സുൽഫിഖാൻ റാവുത്തർ പറഞ്ഞു.

ഫെബ്രുവരി 21 നാളെ അന്താരാഷ്ട്ര മാതൃഭാഷാദിനമായി ആചരിക്കുകയാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. ലോകത്തിനൊപ്പം നമ്മളും ഈ ദിനം ആചരിക്കുന്നുണ്ട് പക്ഷേ നാളെ ശിവരാത്രി ആയതിനാൽ സ്‌കൂൾ അവധിയാണ്. അന്താരാഷ്ട്ര തലത്തിൽ ഈ ദിനാചരണമുണ്ടായത് 1952 ഫെബ്രുവരി 1ന് ബംഗ്ലാദേശിലുണ്ടായ ഒരു സംഭവത്തിൽ നിന്നാണ്. ബംഗ്ലാദേശ് ഭാഷ പ്രസ്ഥാനസമരത്തിൽ സർവകലാശാലാ വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങി. ഫെബ്രുവരി 21ന് നടന്ന പ്രക്ഷോഭ സമരത്തിൽ വെടിവെയ്‌പ്പ് ഉണ്ടാകുകയും 4 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം വളരെ മുമ്പാണുണ്ടായതെങ്കിലും ഇതു മുൻനിർത്തിതന്നെയാണ് 1999 നവംബർ 13ന് യുനസ്‌കോ അന്താരാഷ്ട്ര മാതൃഭാഷാദിനം ഫെബ്രുവരി 21 ന് ആചരിക്കണമെന്ന് നിശ്ചയിച്ചത്.നമ്മുടെ മലയാള ഭാഷയുടെ മഹത്വം മനസിലാക്കണം.മലയാളത്തെ സ്‌നേഹിക്കണം.മലയാള ഭാഷയെ കൈയൊഴിയാത്തിടമാണ് നമ്മുടെ ഗവൺമെന്റ് സ്‌കൂളുകൾ. ഭാഷയെ അഭിമാനത്തോടെ നെഞ്ചോട് ചേർക്കണമെന്നും സുൽഫിഖാൻ റാവുത്തർ കുട്ടികളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP