Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗത്തിനു അമ്യതയിൽ തുടക്കമായി

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗത്തിനു അമ്യതയിൽ തുടക്കമായി

കൊച്ചി: 'അമ്യത ഫീറ്റൽ കെയർ സെന്റർ' എന്ന പേരിൽ 10 വിഭാഗത്തിലെ ഡോക്ടർമാരെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സാ വിഭാഗത്തിനു അമ്യതയിൽ തുടക്കമായി. ഇതിനോടൊപ്പം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന'ഫീറ്റകോൺ' ദേശീയ സമ്മേളനം തുടങ്ങി.

'അമ്യത ഫീറ്റൽ കെയർ സെന്ററിന്റെ  ഔപചാരിക ഉൽഘാടനം  ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. ഗർഭസ്ഥശിശുക്കൾക്കു വേണ്ടി ഏഷ്യയിൽ തന്നെ ആദ്യമായി തുടങ്ങുന്ന ഈ നൂതന വിഭാഗം കേരളത്തിനു അഭിമാനകരമായ നേട്ടമാണ് അമ്യത ഇൻസ്റ്റിറ്റിയുട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നു ഹൈബി ഈഡൻ എം എൽ എ പറഞ്ഞു.

മാതാ അമ്യതാനന്ദമയി ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ത്യാഗമനോഭാവം വളർത്തിയെടുത്താൽ നമുക്കു എല്ലാം നേടിയെടുക്കാൻ സാധിക്കും. ത്യാഗമനോഭവം വളർത്തിയെടുക്കുവാൻ നിഷ്‌കളങ്കമായ മനസ്സിനു മാത്രമേ സാധിക്കുവെന്ന് അനുഗ്രഹപ്രഭാഷണത്തിൽ സ്വാമിജി പറഞ്ഞു.

മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ:സഞ്ജീവ് കെ. സിങ്ങ്, ഗൈനക്കൊളജി വിഭാഗം മേധാവി ഡോ:രാധാമണി  പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോ:ബാലു വൈദ്യനാഥൻ, സമ്മേളനത്തിന്റെ ഓർഗനൈസിങ്ങ് പ്രസിഡന്റ് പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ:മോഹൻ എബ്രഹാം, ഓർഗനൈസിങ്ങ് സെക്രട്ടറി ഫീറ്റൽ മെഡിസിൻ വിഭാഗം ഡോ:വിവേക് ക്യഷ്ണൻ, അമേരിക്കയിലെ സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഫീറ്റൽ കെയർ സെന്റർ സർജിക്കൽ ഡയറക്റ്റർ ഡോ:ഫുണ്ട് യെൻ ലിം, ചെന്നൈ മെഡിസ്‌കാൻ ഡയറക്ടർ ഡോ: എസ് സുരേഷ്, ചെന്നൈ സീതാപതി ക്ലിനിക്ക് ആൻഡ് ഇ.വി.കെ. മെഡിക്കൽ സെന്റർ ഡയറക്റ്റർ ഡോ:ഉമ റാം   എന്നിവർ ചടങ്ങിൽ സംസാരിച്ചു

ജന്മവൈകല്യമുള്ള ഗർഭസ്ഥശിശുവിനെ ഗർഭപാത്രത്തിൽ നിന്നു പുറത്തെടുത്ത് വൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റി തിരിച്ച് ഗർഭപാത്രത്തിൽ തന്നെ നിക്ഷേപിക്കുന്നു. പിന്നീട് ശിശുവിന്റെ വളർച്ച പൂർത്തിയാവുമ്പോൾ സിസേറിയൻ ചെയത് ശിശുവിനെ പുറത്തെടുക്കാൻ സാധിക്കുന്നു. അങ്ങനെ ശിശുവിന് ഉണ്ടാകുമായിരുന്ന കേടുപാടുകളെ ഒഴിവാക്കുക സാധ്യമാകുന്നു. ഇത് ഇന്ത്യയിലേതെന്നല്ല, ഏഷ്യയിൽ തന്നെ ആദ്യത്തെ സംരംഭമാണ്. ഫീറ്റൽ മെഡിസിൻ, പെരിനറ്റോളജി, ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്‌സ് ജനറ്റിക്‌സ്, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ന്യൂറോളജി, സൈറ്റൊജനറ്റിക്‌സ്, ബയോകെമിസ്ട്രി, പാത്തോളജി എന്നീ വിഭാഗങ്ങൾ  ഉൾപ്പെടുത്തിയാണ് ഇതു പ്രവർത്തിച്ചു വരുന്നത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP