Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎൻ സുലിടെസ്റ്റ് റിപ്പോർട്ടിൽ അമൃത സ്‌കൂൾ ഓഫ് ബിസിനസ് സ്ഥാനം പിടിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിന്റെ സ്‌കൂൾ ഓഫ് ബിസിനസ് യുണൈറ്റഡ് നേഷൻസിന്റെ 2019-ലെ സസ്റ്റെയ്‌നബിൾ ലിറ്ററസി ടെസ്റ്റ് (സുലിടെസ്റ്റ്) റിപ്പോർട്ടിൽ സ്ഥാനം നേടിയ ഇന്ത്യയിൽനിന്നുള്ള ഏക സ്ഥാപനം എന്ന ബഹുമതിനേടി. ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (സസ്റ്റെയിനബിൾ ഡവലപ്‌മെന്റ് ഗോൾസ്-എസ്ഡിജി) വിലയിരുത്തുന്നതിനുള്ളതാണ് സുലിടെസ്റ്റ്.

2030-ലെ സുസ്ഥിര അജണ്ടയുടെ വാർഷിക വിലയിരുത്തലിനോട് അനുബന്ധിച്ച് യുഎന്നിന്റെ ഹൈലെവൽ പോളിറ്റിക്കൽ ഫോറമാണ് സുലിടെസ്റ്റിന്റെ 2019-ലെവാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. ഹയർ എജ്യൂക്കേഷൻ സസ്‌റ്റെയിനബിലിറ്റി ഇനിഷ്യേറ്റീവ് 2016-ൽ സുലിടെസ്റ്റിനെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള യുഎപങ്കാളിത്തത്തിലുള്ള മികച്ച ഉദ്യമമായി അംഗീകരിച്ചിരുന്നു. 2017-ലെ രണ്ടാമത് യുനെസ്‌കോ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് റിപ്പോർട്ടിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹൈലെവൽ പോളിറ്റിക്കൽ ഫോറം വഴി 2017-ൽ 2030 അജണ്ടയിലേയ്ക്ക് സംഭാവന നല്കാൻ സുലിടെസ്റ്റിനായി.

ചാൻസിലർ അമ്മയുടെ മാർഗനിർദ്ദേശത്തിൽ അമൃത സർവകലാശാല എല്ലാ പഠനശാഖകളിലും സുസ്ഥിര വികസന രീതികൾ പഠിപ്പിക്കുന്നുണ്ട്. അമൃത സർവകലാശാലയിലെഎംബിഎ വിദ്യാർത്ഥികൾക്കായി എൻവയൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റ് എന്ന പേരിലുള്ള കോഴ്‌സുണ്ട്. സുലിടെസ്റ്റ് ഇതിന്റെ അവിഭാജ്യഭാഗമാണ്.കഴിഞ്ഞ നാലുവർഷത്തിൽ അധികമായി അമൃതയിലെ ആയിരത്തിലധികം എംബിഎ വിദ്യാർത്ഥികൾ ഈ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി സുലിടെസ്റ്റിന്റെ ഫലപ്രാപ്തി വ്യക്തമാക്കിയിട്ടുണ്ട്. കരിക്കുലത്തിൽ ഉൾച്ചേർക്കാൻ കഴിയുന്ന മികച്ച ടൂളാണിത്. അമൃത സ്‌കൂൾ ഓഫ് ബിസിനസ് യുഎൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ സ്ഥാനം നേടിയിട്ടുണ്ട്.

അക്കാദമിക് സ്ഥാപനം നടത്തിയ ടെസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അമൃത സർവകലാശാലയെ യുഎൻ വാർഷികപരിപാടിയിൽ പ്രതിനിധീകരിച്ച ചെയർമാൻ ഡോ. രഘുരാമൻ പറഞ്ഞു.2019-ൽ പത്ത് സ്ഥാനത്തിന് മുന്നിലെത്തി അമൃത സർവകലാശാല ഏറ്റവും മികച്ച ഇരുപത് സ്ഥാപനങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. 2018-ൽ മികച്ച 30 സ്ഥാപനങ്ങളിൽ ഒ
ന്നായിരുന്നു സർവകലാശാല. അമൃത സ്‌കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥികൾ സുലിടെസ്റ്റിന്റെ ഒട്ടേറെ ലേണിങ് മൊഡ്യൂളുകളുടെ സജീവ ഉപയോക്താക്ക

ളാണ്. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം നല്കാൻ ഫാക്കൽട്ടിയുംവിദ്യാർത്ഥികളും സുലിടെസ്റ്റിനെ നൂതന മാർഗമായി ഉപയോഗിക്കുന്നുണ്ട്.സർവകലാശാലയുടെ ദൗത്യവും യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും തമ്മിൽ ഏറെ യോജിപ്പുണ്ടെന്ന് സ്‌കൂൾ ഓഫ് ബിസിനസിലെ പ്രൊഫസർ എമിരറ്റസ് ഡോ. സജ്ഞയ് ബാനർജി പറഞ്ഞു. ഞങ്ങളുടെ ചാൻസിലർ മാതാ അമൃതാനന്ദമയി ദേവി യുഎൻസസ്റ്റെയിനബിൾ ഡവലപ്‌മെന്റ് ഗോൾസ് കരിക്കുലത്തിൽ ചേർക്കുമെന്ന് 2015ജൂലൈയിൽ നടന്ന യുഎൻ അക്കാദമിക് ഇംപാക്ട് ഇനിഷ്യേറ്റീവിൽ ഉറപ്പുനല്കിയിരുന്നു.

ഇതനുസരിച്ച് അമൃത സ്‌കൂൾ ഓഫ് ബിസിനസ് എംബിഎ വിദ്യാർത്ഥികൾക്കായി എൻവയൺമെന്റ് മാനേജ്‌മെന്റ് ഫോർ സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റ് എന്ന കോഴ്‌സിന്‌രൂപം നല്കി. ഈ കോഴ്‌സിൽ സുലിടെസ്റ്റ് പ്രാക്ടീസ് മോദിലും എക്‌സാമിനേഷൻ മോദിലും ഉപയോഗിക്കുന്നു.കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ റാങ്കിംഗിൽ മികച്ച സ്വച്ഛ് ക്യാംപസായി അമൃത സർവകലാശാല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമൃത ലിവ് ഇൻ -ലാബ്‌സ് എന്ന പേരിൽ വിവി
ധ വിഭാഗങ്ങളിലായി അനുഭവപരിചയത്തിലൂടെ പഠനം നടത്താൻ വിദ്യാർത്ഥി
കൾക്കും അദ്ധ്യാപകർക്കും അവസരം നല്കുന്ന ഉദ്യമത്തിന് സർവകലാശാല തുടക്കംകുറിച്ചിരുന്നു. ഗ്രാമീണ സമൂഹങ്ങൾക്ക് ക്രിയാത്മകവും സുസ്ഥിരവുമായ മാർഗങ്ങൾ കണ്ടെത്തുന്നതിന് ഇതുവഴി സാധിക്കുന്നു. എസ്ഡിജിയുമായി ബന്ധപ്പെട്ടും യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുമുള്ള ഗവേഷണത്തിനായി സർവകലാശാല100 സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎൻ ഗ്ലോബൽ കോംപാക്ടിന്റെ പ്രിൻസിപ്പിൽസ് ഫോർ റെസ്‌പോൺസിബിൾ മാനേജ്‌മെന്റ് എജ്യൂക്കേഷൻ ഇൻഷ്യേറ്റീവ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, മറ്റ് യുഎൻഏജൻസികൾ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള ഹയർ എജ്യൂക്കേഷൻ സസ്‌റ്റെയ്‌നബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് അമൃത സർവകലാശാല. യുണൈറ്റഡ്‌നേഷൻസുമായുള്ള ശക്തമായ പങ്കാളിത്തത്തിലൂടെ ഹയർ എജ്യൂക്കേഷൻ സസ്റ്റെയ്‌നബിലിറ്റിഇനിഷ്യേറ്റീവ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഉന്നതവിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും നയപരിപാടികൾ രൂപീകരിക്കുന്നതിനുമുള്ള കണ്ണിയായിപ്രവർത്തിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP