Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാമി ഹസ്തം' ആംബുലൻസുകൾ പ്രവർത്തനസജ്ജമായി; ശബരിമലയിൽ നടത്തുന്നത് മികച്ച പ്രർത്തനങ്ങൾ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വാമി ഹസ്തം' ആംബുലൻസുകൾ പ്രവർത്തനസജ്ജമായി; ശബരിമലയിൽ നടത്തുന്നത് മികച്ച പ്രർത്തനങ്ങൾ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള പൊലീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, രമേഷ് കുമാർ ഫൗണ്ടേഷൻ, സ്വകാര്യ ആംബുലൻസ് അസോസിയേഷൻ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇനിഷേറ്റീവിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആവിഷ്‌ക്കരിച്ച 'സ്വാമി ഹസ്തം' ആംബുലൻസ് സേവനം പ്രവർത്തനസജ്ജമായി. സ്വാമി ഹസ്തം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ശബരിമലയിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കത്തരീതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാരുമായി സഹകരിച്ച് ഐ.എം.എ. പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പ്രായമായവരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന് ആൾക്കാരാണ് വളരെ ബുദ്ധിമുട്ടി ശബരിമലയിലെത്തുന്നത്. അവർക്ക് സഹായകരമായി സ്വാമി ഹസ്തം മാറും. ആംബുലൻസുകളുടെ സേവനം ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ആംബുലൻസുകൾക്കുള്ള സ്റ്റിക്കർ വിതരണം ഡി.ജി.പി. ലോക്നാഥ് ബഹ്റ നിർവഹിച്ചു. കേരള പൊലീസും ഐ.എം.എ.യും നിരവധി മേഖലകളിൽ സഹകരിക്കുന്നുണ്ടെന്ന് ഡി.ജി.പി. ലോക്നാഥ് ബഹ്റ പറഞ്ഞു. അത്തരത്തിലൊരു വലിയ പരിപാടിയാണ് ട്രോമ റെസ്‌ക്യൂ ഇനിഷേറ്റീവ്. പൊലീസുകാർക്കുള്ള അടിയന്തര വൈദ്യസഹായത്തെപ്പറ്റിയുള്ള പരിശീലനം ഐ.എം.എ.യുമായി സഹകരിച്ചാണ് നടത്തുന്നത്. ഇതിന് എല്ലാ സഹായങ്ങളും നൽകുന്ന രമേഷ് കുമാർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. നരേന്ദ്ര കുമാറിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും ഡി.ജി.പി. വ്യക്തമാക്കി.

ട്രായ് പ്രസിഡന്റും മുൻ ഡി.ജി.പി.യുമായ ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി. മനോജ് എബ്രഹാം, ഡോ. സി. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഷിജു സ്റ്റാൻലി, ഡോ. ബിനോയി, ഡോ. ആർ.സി. ശ്രീകുമാർ, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ. ആർ. ശ്രീജിത്ത്, രമേഷ് കുമാർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. നരേന്ദ്ര കുമാർ, ആംബുലൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

സ്വാമി ഹസ്തം ആംബുലൻസുകളുടെ ഫ്ളാഗോഫ് പത്തനംതിട്ടയിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ജില്ല പൊലീസ് മേധാവി ജയദേവ് എന്നിവർ ചേർന്ന് നിർവഹിച്ചു.

രോഗികൾക്കും പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ശബരിമലയിലേക്കും തിരിച്ചും സുഗമമായ യാത്രയൊരുക്കുന്നതിനാണ് സ്വാമി ഹസ്തം ആരംഭിച്ചിരിക്കുന്നത്. പുനലൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം ആംബുലൻസുകളുടെ സേവനം സ്വാമി ഹസ്തത്തിലൂടെ ലഭ്യമാകുന്നതാണ്. ആവശ്യമുള്ള വ്യക്തികൾ അതത് പൊലീസ് സ്റ്റേഷനിലേക്കോ 91 88 100 100 എന്ന എമർജൻസി ആംബുലൻസ് നമ്പരിലേക്കോ നേരത്തെ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP