Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി വംശഹത്യ: കുറ്റവാളികളെ ശിക്ഷിക്കുക' എന്ന ആവശ്യമുന്നയിച്ച് ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി

ഡൽഹി വംശഹത്യ: കുറ്റവാളികളെ ശിക്ഷിക്കുക' എന്ന ആവശ്യമുന്നയിച്ച് ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

മലപ്പുറം:ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളോട്, ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമരത്തോടു കാണിച്ച അതേ അധിനിവേശ മനോഭാവമാണ് ഹിന്ദുത്വ സർക്കാരിനും എന്ന് ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ.മലപ്പുറത്ത് ആസാദി സ്‌ക്വയറിന്റെ മുപ്പതാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രാഹ്മണ അധീശത്വത്തെ സ്ഥാപിച്ചെടുക്കുന്ന മനുസ്മൃതിയാണ് അവരുടെ വഴികാട്ടി.ഇപ്പോൾ നടക്കുന്നത് യഥാർഥ സമരങ്ങൾക്കുള്ള മുന്നൊരുക്കം മാത്രമാണെന്നും രാജ്യവും ഭരണകൂടങ്ങളും സ്തംഭിക്കുന്ന വലിയ സമരങ്ങൾ വരാനിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജി.ഐ.ഒ സംസ്ഥാന കൗൺസിൽ അംഗം സുഹാന അബ്ദുല്ലത്തീഫ്,ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ വിദ്യാർത്ഥിനി ജൗഹറ മഹ്മൂദ്,ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.സി.ഷനാനീറ സംസാരിച്ചു.ഡൽഹി വംശഹത്യ:കുറ്റവാളികളെ ശിക്ഷിക്കുക' എന്ന ആവശ്യമുന്നയിച്ച് ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി.കെ.സി.ഷനാനീറ,സി.നാഫില.ഷിഫാന.കെ,നൗർ ഹമീദ്,അദീബ കൂട്ടിൽ നേതൃത്വം നൽകി.

മലപ്പുറം മുണ്ടുപറമ്പ ശിഹാബ് തങ്ങൾ ഇസ്ലാമിക് ആൻഡ് ആർട്‌സ് കോളേജ്( വാഫി) സ്റ്റുഡൻസ് യൂണിയൻ ആയ മർത്തഉൽ സ്റ്റുഡൻസ് അസോസിയേഷൻ ആസാദി സ്‌ക്വയറിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'ആർട്ട് ഡിഫൻസ്' സംഘടിപ്പിച്ചു.പൗരത്വ സമരങ്ങൾക്കു നേരെ നടന്ന സംഘ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. മുണ്ടുപറമ്പിൽ നിന്ന് ആരംഭിച്ച പ്രകടനം ആസാദി സ്‌ക്വയറിൽ സമാപിച്ചു.

തുടർന്നു നടന്ന ഐക്യദാർഢ്യസമ്മേളനത്തിൽ മുദ്ദസിർ മുഹമ്മദ് ചെമ്മാട് ഭരണഘടനയുടെ ആമുഖം വായിച്ചു.അബ്ദുൽ ഹസീബ് അരിമ്പ്രയും അബീദ് അകമ്പാടവും പൗരത്വബിൽ പ്രതിഷേധഗാനവും സുറൈം കവിതയും ആലപിച്ചു.

ദാവൂദ് ഏലംകുളം മതേതര പ്രഭാഷണവും അബ്ദുൽ ഹസീബ് അരിമ്പ്ര മുഖ്യപ്രഭാഷണവും നടത്തി.മാഹിർ വഴിക്കടവ് സ്വാഗതവും അഷ്മൽ നന്ദിയും പറഞ്ഞു.

നാളെ (തിങ്കൾ) മഹിളാ കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമാ റോസ്‌ന,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം,ഫ്രട്ടേണിറ്റി സംസ്ഥാന സമിതിയംഗം ജംഷീൽ അബൂബക്കർ,ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.ഹബീബ് ജഹാൻ, വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP