Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനകീയ പ്രക്ഷോഭങ്ങൾക്കെതിരായ അതിക്രമങ്ങൾ സർക്കാർ അനുവാദത്തോടെ

ജനകീയ പ്രക്ഷോഭങ്ങൾക്കെതിരായ അതിക്രമങ്ങൾ സർക്കാർ അനുവാദത്തോടെ

സ്വന്തം ലേഖകൻ

മലപ്പുറം : രാജ്യത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന ദേശീയ പൗരത്വസ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കെതിരായ അതിക്രമങ്ങളെ സ്‌പോൺസർ ചെയ്യുന്നത് ഭരണകൂടങ്ങളാണ് എന്ന് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി നിയമവിഭാഗം ഗവേഷക വിദ്യാർത്ഥി അബ്ദുല്ലാ അസ്സാം.

മലപ്പുറത്ത് ആസാദി സ്‌ക്വയറിൽ പത്താം ദിവസ പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.യു.പി-യിൽ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം കുട്ടികളെ പോലും ലൈംഗികാതിക്രമം നടത്തുന്നു.

രാജ്യം വിട്ടു പോകാൻ പറയുന്നവർക്കു അതിനു അവകാശമില്ല. പ്രാണൻ നൽകിയും ഈ പോരാട്ടം വിജയിപ്പിക്കണം. അരികുവൽക്കരിക്കപ്പെട്ടവരുടെയെല്ലാം ഐക്യനിര ഇതിനായി നാം തീർക്കേണ്ടതുണ്ട്.എഴുപതുവർഷമായി ശരിയായി വോട്ടർ ഐ.ഡികൾ ഉണ്ടാക്കാൻ കഴിയാത്ത ബ്യൂറോക്രസി എങ്ങനെയാണ് എൻ.പി.ആർ തയ്യാറാക്കുക എന്നും അദ്ദേഹം ചോദിച്ചു.

ആസാദി സ്‌ക്വയർ പത്താം ദിവസപരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സംസാരിച്ചു. ഫാഷിസത്തിനെതിരെ പ്രതിഷേധ നാടകംബൗ ബൗ ബൗരത്വം' തനിമ കലാകാരന്മാർ അവതരിപ്പിച്ചു.

ആസാദി സ്‌ക്വയറിലെ സമരപോരാളികൾക്കു എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ വെള്ളം വിതരണം ചെയ്തു.

ചൊവ്വ ആസാദി സ്‌ക്വയറിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ മെംബർ സിദ്ധീഖ് അലി രാങ്ങാട്ടൂർ,ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്,ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എം.സി നസീർ,എഴുത്തുകാരനും നിരൂപകനുമായ ഡോ. വി ഹിക്മത്തുല്ല സംസാരിക്കും.ഷാനവാസ് മലപ്പുറം ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം അവതരിപ്പിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP