Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക സംസ്‌കൃത ദിനത്തിൽ ആദ്യ സംസ്‌കൃത വീഡിയോ ആൽബം 'കൃതി' റിലീസ് ചെയ്തു

ലോക സംസ്‌കൃത ദിനത്തിൽ ആദ്യ സംസ്‌കൃത വീഡിയോ ആൽബം 'കൃതി' റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ന് ലോക സംസ്‌കൃത ദിനം ആചരിക്കുമ്പോൾ ഒരു കൂട്ടം ഭാഷാപ്രേമികൾ ആദ്യ സംസ്‌കൃത വീഡിയോ ആൽബവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. 'കൃതി' എന്ന ഈ ആൽബം രചിച്ചിരിക്കുന്നത് നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധനാണ്. പ്രശാന്ത് പി രാജൻ, ശരത് മിത്രൻ എന്നിവരുടേതാണ് ആശയം.

സാധിക വേണുഗോപാലും അർമാൻ അഗസ്റ്റിയും അഭിനയിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ സംവിധാനം ജിബിൻ ജോയ് വാഴപ്പിള്ളി നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം. മ്യൂസിക്247ന്റെ ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് അപർണ മേനോനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP