Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽ ജാമിഅ അൽ ഇസ് ലാമിയയിൽ പുതിയ ശരീഅ മാസ്റ്റേഴ്‌സ് പ്രോഗ്രാം തുടങ്ങി

അൽ ജാമിഅ അൽ ഇസ് ലാമിയയിൽ പുതിയ ശരീഅ മാസ്റ്റേഴ്‌സ് പ്രോഗ്രാം തുടങ്ങി

സ്വന്തം ലേഖകൻ

ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയയിൽ ശരീഅ ഫാക്കൽറ്റിക്ക് കീഴിൽ പുതിയ മാസ്റ്റേഴ്‌സ് പ്രോഗ്രാം 'ഫിഖ്ഹുൽ മുആസ്വിർ' ആരംഭിച്ചു. ജൂലായ് 29 ന് അൽ ജാമിഅ കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം എം. വി. സലിം മൗലവി നിർവഹിച്ചു.

അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹമദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വികെ. അലി. (പ്രസിഡണ്ട്, ഇതിഹാദുൽ ഉലമാഅ് കേരള), ഡോ. കൂട്ടിൽ മുഹമ്മദലി, ഹൈദരലി ശാന്തപുരം, (അൽജാമിഅ അലുംനി പ്രസിഡണ്ട്), കെ. കെ. മമ്മുണ്ണി മൗലവി, കെ. അബ്ദുൽ കരീം, (ഡെപ്യൂട്ടി റെക്ടർ, അൽ ജാമിഅ), കെ. എം. അശ്‌റഫ്, ഡീൻ, ദഅ്വാ കോളേജ്, അബ്ദുസ്സലാം പുലാപറ്റ, (ഡീൻ, ഉസ്വൂലുദ്ദീൻ) ഡോ. മുഹ് യുദ്ദീൻ ഗസ്സി, ഡീൻ, കുല്ലിയതുൽ ഖുർആൻ, അബ്ദുൽ വാസിഅ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19 കാലയളവിൽ ശരീഅ-ഉസ്വൂലുദ്ദീൻ അവസാനവർഷ വിദ്യാർത്ഥികളുടെ തെരഞ്ഞടുക്കപ്പെട്ട മികച്ച ഗവേഷണങ്ങൾക്കുള്ള ഉപഹാരങ്ങളും സമർപ്പിക്കപ്പെട്ടു.
Contact:9947265697

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP