Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുർക്കിയിലെ അത്താതുർക്ക് യൂനിവേഴ്‌സിറ്റിയുമായി അൽ ജാമിഅ എം.ഒ.യു ഒപ്പുവെച്ചു

തുർക്കിയിലെ അത്താതുർക്ക് യൂനിവേഴ്‌സിറ്റിയുമായി അൽ ജാമിഅ എം.ഒ.യു ഒപ്പുവെച്ചു

പെരിന്തൽമണ്ണ: തുർക്കിയിലെ പ്രശസ്തമായ അത്താതുർക്ക് യൂനിവേഴ്‌സിറ്റിയുംശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയയും തമ്മിൽ വിദ്യാഭ്യാസ ഗവേഷണമേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. എർസുറുമിലെ അത്താതുർക്ക്‌യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് അൽ ജാമിഅ അൽ ഇസ്‌ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാംഅഹ്മദും അത്താതുർക്ക് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ഉമർ ചമക്‌ലിയും തമ്മിൽ നടന്നചർച്ചയിലാണ് സഹകരണത്തിന് ധാരണയായത്. തുടർന്നുനടന്ന പ്രൗഢമായ ചടങ്ങിൽ

ഇന്റർനാഷ്ണൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. തസ്‌കിൻ ഒസ്താസ്, ഫാക്കൽറ്റി ഓഫ്തിയോളജി ഡീൻ ഡോ. സിനാൻ ഒഗെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരും എം.ഒ.യുവിൽ ഒപ്പുവെച്ചു.

1957ൽ സ്ഥാപിതമായ അത്താതുർക് യൂനിവേഴ്‌സിറ്റി തുർക്കിയിലെ ഏറ്റവും
പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നാണ്. വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി 70,000 ലധികംവിദ്യാർത്ഥികളുണ്ട്. 1955ൽ സ്ഥാപിതമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയഇന്ത്യയിലെ മുൻനിര ഇസ്‌ലാമിക സർവകലാശാലയാണ്.
ഫാക്കൽറ്റി എക്‌സ്‌ചേഞ്ച്, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച്, സ്‌കോളർഷിപ്പ്, റിസർച്ച്
സപ്പോർട്ട് തുടങ്ങിയ മേഖലകളിലാണ് ഇരു സർവകലാശാലകളും സഹകരിച്ച് പ്രവർത്തിക്കുക.

ഒരു ഇന്ത്യൻ യൂനിവേഴ്‌സിറ്റിമായുള്ള സഹകരണം തങ്ങളുടെ മുമ്പിൽ കൂടുതൽ സാധ്യതകൾതുറക്കുമെന്നും ഇരു രാജ്യങ്ങൾക്കും ഫലപ്രദമായ വിധത്തിൽ തുടർ നടപടികൾസ്വീകരിക്കുമെന്നും അത്താതുർക്ക് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ഉമർ ചമക്‌ലി പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് നവീനമായ പരീക്ഷണങ്ങൾക്ക് തുടക്കമിട്ട തുർക്കിയുടെ അനുഭവങ്ങൾഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് അൽ ജാമിഅ റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ് പ്രസ്താവിച്ചു.

മലേഷ്യ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ 10ലധികം പ്രധാന യൂനിവേഴ്‌സിറ്റികളുമായി ഇതിനകം അൽ ജാമിഅ എം.ഒ.യുഒപ്പുവെച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP