Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ബിപിസിഎൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരത്തിന് എ.ഐ.യു.റ്റി.യു.സി പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: ബിപിസി എൽ എന്ന പൊതുമേഖല പെട്രോളിയം കമ്പനിയെ സ്വദേശ-വിദേശ മുതലാളിമാർക്ക് കൈമാറാൻ മോദി സർക്കാർ നടത്തുന്ന നീക്കം ദേശവിരുദ്ധമാണെന്നും അതിനെതിരെ ബിപിസിഎൽ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തെ പരിപൂർണ്ണമായി പിൻതുണക്കുന്നതായും എ.ഐ.യു.റ്റി.യു.സി അറിയിച്ചു.

ഓൺലൈനിൽ കൂടിയ നേതൃതല മീറ്റിംഗിൽ എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആർ. കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗങ്ങളായ എസ്. സീതിലാൽ, അബ്ദുൾ അസീസ്, പി.എം. ദിനേശൻ, എൻ.ആർ.മോഹൻ കുമാർ എന്നിവരും അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.

സർക്കാർ മേഖലകളും പൊതുമേഖലകളും സംരക്ഷിക്കേണ്ട ആവശ്യകത ഏറ്റവും കൂടുതൽ ബോധ്യമായിരിക്കുന്ന കോവിഡ് കാലത്തു പോലും
ബിപിസിഎൽ വില്പനയുമായി മുന്നോട്ടു നീങ്ങുന്ന മോദി സർക്കാർ ജനതാല്പര്യത്തിന് യാതൊരു വിലയും നൽകുന്നില്ല.

മോദി സർക്കാരിന്റെ നയത്തിനെതിരെ എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ തലത്തിലും മറ്റു കേന്ദ്ര ടേഡ് യൂണിയനുകളുമായി യോജിച്ചു കൊണ്ടും പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP