Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജിറ്റൽ ഇടപെടലുകൾ ലളിതമാക്കുന്നു; എയർടെൽ താങ്ക്സ് ആപ്പ് ഇനി മലയാളത്തിലും ലഭ്യം

സ്വന്തം ലേഖകൻ

എയർടെൽ പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് ഇനി എയർടെൽ താങ്ക്സ് ആപ്പ് മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. ഉടനെ തന്നെ മറ്റു ഭാഷകളുടെ പിന്തുണയും ലഭ്യമാക്കും.

ഉപഭോക്താക്കളുടെ ഡിജിറ്റൽ ഇടപെടലുകൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ഭാരതി എയർടെൽ (എയർടെൽ) പ്രീപെയ്ഡ് വരിക്കാർക്കായി എയർടെൽ താങ്ക്സ് ആപ്പിന്റെ മലയാളം പതിപ്പ് അവതരിപ്പിച്ചു. നിലവിൽ ആൻഡ്രോയിഡിൽ ഫീച്ചർ ലഭ്യമാണ്. ഐഒഎസിൽ ഉടൻ തന്നെ ലഭ്യമാക്കും.

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതോടെ ഉപഭോക്താക്കൾ പ്രാദേശിക ഭാഷകൾക്കായി തിരയുകയാണ്. എയർടെൽ താങ്ക്സ് ആപ്പിലെ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളുടെ അനുഭവം ലളിതമാക്കുകയും ഭാഷാ പരിമിതികൾ ഇല്ലാതെ കൂടുതൽ പരസ്പര ബന്ധിതരാക്കുകയും ചെയ്യും.

എയർടെൽ സേവനങ്ങളിലേക്കുള്ള ഡിജിറ്റൽ കവാടമാണ് എയർടെൽ താങ്ക്സ് ആപ്പ്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ വരിക്കാരെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നേട്ടങ്ങൾ. സ്മാർട്ട്ഫോൺ വരിക്കാർക്ക് റീചാർജ്, ബിൽ പേയ്മെന്റുകൾ, ബാലൻസ് പരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാണ്. സേവനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഏതാനും ക്ലിക്കിലൂടെ വരിക്കാർക്ക് അറിയിക്കാനും സൗകര്യമുണ്ട്. ഡിജിറ്റൽ പേയ്മെന്റുകൾ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവയും ഡിജിറ്റൽ വിനോദ ലൈബ്രറിയുടെ പ്രീവ്യൂവും ലഭിക്കും.

ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ എയർടെൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ അവരുടെ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇന്ത്യ ഒരൊറ്റ സ്മാർട്ട്ഫോൺ രാജ്യമായി മാറികൊണ്ടിരിക്കെ എയർടെൽ താങ്ക്സ് ആപ്പിലെ 35 ശതമാനം ഉപയോക്താക്കളും 2/3 തല നഗരങ്ങളിൽ നിന്നോ ഗ്രാമങ്ങളിൽ നിന്നോ ഉള്ളവരാണെന്നും പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതോടെ എയർടെൽ താങ്ക്സ് ആപ്പ് അവർക്ക് കൂടുതൽ പ്രസക്തവും പ്രാപ്യവും ആകുമെന്നും ഇത് എയർടെലിന്റെ കൂടുതൽ സേവനങ്ങൾ ഉപയോഗിക്കാൻ വഴിയൊരുക്കുമെന്നും എയർടെൽ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ആദർശ് നായർ പറഞ്ഞു.

എയർടെൽ പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് ഇനി എയർടെൽ താങ്ക്സ് ആപ്പ് മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. ഉടനെ തന്നെ മറ്റു ഭാഷകളുടെ പിന്തുണയും ലഭ്യമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP