Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനായി എയർഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റുകൾ നൽകും

ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനായി എയർഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റുകൾ നൽകും

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിൽ  രാജ്യത്തിന്റെ കരുത്തുറ്റ നെടുംതൂണുകളായ സൈനികരെ റെഡ്പാസിലൂടെ ആദരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി എയർഏഷ്യ സൈനികർക്കായി ആഭ്യന്തര ശൃംഖലയിൽ 50,000 സീറ്റുകൾ സൗജന്യമായി നല്കും. സൗജന്യ വിമാനയാത്രയ്ക്കു പുറമെ സൈനികർക്ക് ബോർഡിംഗിലും ബാഗേജിലും മുൻഗണനയും നല്കും.

ഇന്ത്യൻ സായുധസേനയിലെ ആർമി, നേവി, എയർ ഫോഴ്‌സ്, കോസ്റ്റ് ഗാർഡ്, പാരാമിലിറ്ററി സേന എന്നീ വിഭാഗങ്ങളിലെ സൈനികർക്കും പരിശീലനം നേടുന്ന കേഡറ്റുകൾക്കുമാണ് റെഡ്പാസ് നല്കുന്നത്. ആശ്രിതർക്കും വിരമിച്ച ഇന്ത്യൻ സായുധസേനാംഗങ്ങൾക്കും അവരുടെ ത്യാഗത്തിനുള്ള അംഗീകാരമായി എയർഏഷ്യ റെഡ്പാസ് നല്കും.

സായുധസേനാംഗങ്ങൾക്ക് വിമാനത്തിൽ യാത്ര ബുക്ക് ചെയ്യുന്നതിനായി https://air.asia/GCs2R എന്ന ലിങ്കിലേക്ക് ഓഗസ്റ്റ് 15 മുതൽ 21 വരെ വിശദാംശങ്ങൾ അയയ്ക്കാം. എയർഏഷ്യഡോട്ട്‌കോം എന്ന എയർഏഷ്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്. സെപ്റ്റംബർ 25 മുതൽ ഡിസംബർ 31 വരെയാണ് യാത്രയുടെ സമയം. അപേക്ഷ പരിശോധിച്ചശേഷം അപേക്ഷർക്ക് വിശദാംശങ്ങൾ അയച്ചുനല്കും. ഒരു വശത്തേയ്ക്കു മാത്രമുള്ള യാത്രയ്ക്കുമാത്രമായിരിക്കും എയർഏഷ്യ റെഡ്പാസ് ബാധകമാകുക. യാത്ര ചെയ്യേണ്ടതിന് 21 ദിവസങ്ങൾക്കു മുമ്പ് റിസർവേഷൻ നടത്തിയിരിക്കണം.

രാജ്യസുരക്ഷയ്ക്കായി സായുധസേനാംഗങ്ങളുടെ നിസ്വാർത്ഥമായ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ഇതിനെ ആദരിക്കുന്നതിനാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്നും എയർഏഷ്യ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു.

കോവിഡ് മഹാമാരിയോടുള്ള ആദ്യപ്രതികരണമായി ജൂണിൽ എയർഏഷ്യ ഇന്ത്യൻ ഡോക്ടർമാർക്ക് രാജ്യമെങ്ങും യാത്ര ചെയ്യുന്നതിനായി സൗജന്യമായി റെഡ്പാസ് നല്കിയിരുന്നു. ഈ ഉദ്യമത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP