Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണം ദിനംപ്രതി വർദ്ധിക്കുന്നു; തൃപ്പൂണിത്തുറയിൽ ജനകീയ ജാഗ്രത സദസ് സംഘടപ്പിച്ചു

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണം ദിനംപ്രതി വർദ്ധിക്കുന്നു; തൃപ്പൂണിത്തുറയിൽ ജനകീയ ജാഗ്രത സദസ് സംഘടപ്പിച്ചു

സ്വന്തം ലേഖകൻ

വാളയാർ, ഉന്നവോ,ഫത്തേപ്പൂർ,ഹൈദരാബാദ്..ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രങ്ങളെയും ക്രൂരതകളെയും ചെറുക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനായി സ്ത്രീ സരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജനകീയ ജാഗ്രത സദസ് സംഘടിപ്പിച്ചു.

ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉത്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്കായി നിരവധി നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെങ്കിലും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.നാടെമ്പാടും ജനങ്ങൾ ജാഗ്രതയോടെ രംഗത്തിറങ്ങിയാൽ മാത്രമേ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുക്കാൻ കഴിയൂ എന്നും ഡോ.വിൻസെന്റ് മാളിയേക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എ ഐ എം എസ് എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ശോഭ,, അഡ്വ.ഇ. എൻ. ശാന്തി രാജ് (ജനാധിപത്യ ലോയേഴ്‌സ് ഫോറം ), എം പി സുധ,കെ എൻ രാജി,ലസിത എ ജി, കെ.ഒ.സുധീർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം കെ എസ് ഹരികുമാർ എന്നിവർ പ്രസംഗിച്ചു. പി.പി.ഓമന, ലഭിഷ വി എസ്, നിള മോഹൻകുമാർ, സി.ബി.അശോകൻ, കെ.എ. സതീശൻ തുടങ്ങിയവർ ജാഗ്രതാ സദസ്സിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP