Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ അടിയന്തിരചികിത്സാസംവിധാനം അന്താരാഷ്ട്രനിലവാരത്തി ലേയ്ക്ക് ഉയരണം; അമൃത എമർജൻസി ട്രോമ കെയർ ദേശീയ സമ്മേളനം

ഇന്ത്യയിലെ അടിയന്തിരചികിത്സാസംവിധാനം അന്താരാഷ്ട്രനിലവാരത്തി ലേയ്ക്ക് ഉയരണം; അമൃത എമർജൻസി ട്രോമ കെയർ ദേശീയ സമ്മേളനം

കൊച്ചി:- ഇന്ത്യയിലെ അടിയന്തിര ചികിത്സാ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് കൊച്ചിയിൽ നടന്ന അമൃത എമർജൻസി ട്രോമ കെയർ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പ്രാഥമിക ജീവൻ രക്ഷാപരിശീലനപദ്ധതി ഉൾപ്പെടുത്തിയാൽ അത് വളരെ ഫലപ്രദമായിരിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ആശുപത്രി മാനേജ്‌മെന്റ് വിദഗ്ദർക്കുമായി അമൃതഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ശില്പശാലയ്ക്ക് പ്രശസ്ത എമർജൻസിവിഭാഗം ഡോക്ടർമാരായ ഡോ.പെറ്റർ പട്ടേൽ, ഡോ.ജിം.ഒ.ബ്രിൻ എന്നിവർ നേതൃത്വംനൽകി. അടിയന്തിരഘട്ടത്തിൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും പ്രകൃതി ദുരന്തം പോലുള്ള ആഗസ്മിക ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവലംബിക്കേണ്ട ചികിത്സാമാർഗ്ഗങ്ങളെക്കുറച്ചും ശില്പശാലയിൽ പരിശീലന ക്ലാസ്സുകൾ നൽകി.

പ്രശസ്ത ഗ്യാസ്‌ട്രോളജി വിദഗ്ദനായഡോ.രാമാ പി വേണു, ഡോ.എം.ജി.കെ.പിള്ള, ഡോ.വിശാൽ മർവ്വഹ, ഡോ.കെ.പി.ഗിരീഷ്‌കുമാർ, ഡോ.ശ്രീകൃഷ്ണൻ എന്നിവർ വിവിധ ക്ലാസ്സുകൾ നയിച്ചു. പ്രാഥമിക ജീവൻ രക്ഷാ പരിശീലനപരിപാടിയെകുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാനുതകുന്ന കൈപ്പുസ്തകം (രക്ഷാ കവചം) അമൃതയിലെ എമർജൻസി വിഭാഗം മേധാവിഡോ.കെ.പി.ഗിരീഷ്‌കുമാർ, പത്മഭൂഷൻ ഭരത് മോഹൻലാലിനു നൽകിക്കൊണ്ട് പ്രകാശനംചെയ്തു. ചടങ്ങിൽ ഡോ.ബ്രഹ്മചാരി ജഗുസ്വാമി, ഡോ.ശ്രീകൃഷ്ണൻ, ഡോ.ഭരത്എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം;- പ്രാഥമിക ജീവൻ രക്ഷാ പരിശീലന പദ്ധതിയെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാനുതകുന്ന കൈപുസ്തകം രക്ഷാകവചംഎമർജൻസി വിഭാഗം മേധാവിഡോ.കെ.പി.ഗിരീഷ് കുമാർ പത്മഭൂഷൺ ഭരത് മോഹൻലാലിന് നൽകി പ്രകാശനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP