Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സർക്കിൾ തപാൽ അദാലത്ത് ജൂലായ് 29ന്

സ്വന്തം ലേഖകൻ

കേരള പോസ്റ്റൽ സർക്കിളിന്റെ 103-ാമത് തപാൽ അദാലത്ത് 2020 ജൂലൈ 29ന് രാവിലെ 11.30 മണിക്ക് തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസിൽ ഓൺലൈനിലൂടെ (ഗൂഗിൾ മീറ്റ്) നടക്കും.

കൗണ്ടർ സേവനങ്ങൾ, സേവിങ്‌സ് ബാങ്ക്, മണിഓർഡർ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും.

അദാലത്തിൽ പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതികൾ 'സർക്കിൾ ഡാക് അദാലത്ത്-ക്യൂ.ഇ. ജൂൺ 2020' എന്ന് സബ്ജക്റ്റ് വച്ച് ശ്രീമതി. ഒ. ആർ. ഷീജ, അസിസ്റ്റന്റ് ഡയറക്ടർ (കസ്റ്റമർ സർവ്വീസ്), ഓഫീസ് ഓഫ് ദ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം-695033 എന്ന പേരിൽ മൊബൈൽ നമ്പർ സഹിതം 21-07-2020 നോ അതിന് മുമ്പോ aspcsco.keralapost@gmailcom അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.

മുമ്പ് ഏതെങ്കിലും അദാലത്തുകളിൽ സമർപ്പിച്ചിട്ടുള്ള പരാതികൾ പരിഗണിക്കുന്നതല്ല. മീറ്റിംഗിനായുള്ള ഐ.ഡിയും പാസ് വേർഡും അപേക്ഷകനെ നേരിട്ട് അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP