Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാന്തിവനം: ആം ആദ്മി പ്രതിഷേധിച്ചു

ശാന്തിവനം: ആം ആദ്മി പ്രതിഷേധിച്ചു

ണ്ണിനെയും മനുഷ്യനെയും വെല്ലുവിളിച്ചു കൊണ്ട് ശാന്തിവനത്തിൽ KSEB നടത്തുന്ന അനധികൃത വൈദ്യുത ടവർ നിർമ്മാണം നിർത്തിവച്ചു നേരത്തേ തീരുമാനിച്ച പ്രകാരം നേർ റൂട്ടിലൂടെ ലൈൻ വലിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തിവനത്തിൽ ആം ആദ്മി പാർട്ടി പ്രതിഷേധ പ്രകടനം നടത്തി.

വൈദ്യുതി പോലെ തന്നെ പരമ പ്രധാനമാണ് ജീവവായു.പ്രകൃതിയുടെ ശ്വാസകോശമായ വനഭൂമി ഇല്ലായ്മ ചെയ്യുന്നതിലൂടെ സ്വന്തം കടക്കൽ തന്നെയാണ് നാം കത്തിവെക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഒന്നൊഴിയാതെ നമ്മെ പിന്തുടരുമ്പോഴും അതിനെയെല്ലാം തൃണവദ് ഗണിച്ചു വികസനത്തിന്റെ മറവിൽ ശാന്തിവനം പോലുള്ളവ നശിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട ഭരണകൂടത്തിന് യോജിച്ചതല്ല.

കോടികൾ വിലമതിക്കുന്ന NH നോട് ചേർന്ന് കിടക്കുന്ന ഭൂമി വെട്ടിവെളുപ്പിച്ചു കീശ വീർപ്പിക്കാൻ നോക്കുന്ന ഭൂമാഫിയകൾ അരങ്ങു വാഴുന്ന ഇക്കാലത്തു പ്രക്രതിയെ തന്നോട് ചേർത്തുപിടിക്കുന്ന മഹദ് വ്യക്തികളെ ആദരിക്കേണ്ടതിനു പകരം അവരെ പട്ടാപ്പകൽ അമർച്ച ചെയ്യാനുള്ള ഭരണകൂടത്തിന്റെ നീക്കം അപലപനീയമാണ്.

ശാന്തിവനം സംരക്ഷിച്ചു കൊണ്ട് ചുരുങ്ങിയ ചെലവിൽ വൈദ്യുത ടവർ നിർമ്മിക്കാൻ മുൻ നിശ്ചയിച്ച അലൈന്മെന്റ് മാറ്റി പുതിയൊരു അലൈന്മെന്റ് കൊണ്ടുവന്നതിനെ പറ്റി kseb പാലിക്കുന്ന മൗനം സംശയാസ്പദമാണ്.വസ്തുതകൾ മറച്ചു വെച്ച് വൻകിടക്കാരെ സഹായിക്കാനുള്ള നീക്കത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. എറണാകുളം കൺവീനർ ഷക്കീർ അലി, ജോബി ജേക്കബ്, സുനിൽ കരിപ്പായി എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP