Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു

ബാംഗ്ലൂർ/തിരുവനന്തപുരം: സത്യത്തിന്റെ രാഷ്ട്രീയമാണ് എസ്.ഡി.പി.ഐ ഉയർത്തി പിടിക്കുന്നതെന്നും കുപ്രചരണങ്ങളിലൂടെ ഇതിനെ തകർക്കാനാകില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പ്രസ്താവിച്ചു. ബാംഗ്ലൂരിൽ ചേർന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മതേതര വേഷമണിഞ്ഞിട്ടുള്ള പല പാർട്ടികളെയും നയിക്കുന്നവർ വർഗീയ ചിന്തയുള്ളവരാണ്. മുസ്്ലിം, ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ അവർ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുന്നു. ബിജെപിയെ തടയുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ തന്നെ വിശാല മതേതര മുന്നണിക്ക് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന നിതീഷ് കുമാറാണ് ബിജെപി പക്ഷത്ത് ചേർന്നത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ തങ്ങൾക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് പിന്നാക്ക, ന്യൂനപക്ഷങ്ങളുടെ സ്വത്വ പ്രതിസന്ധിക്ക് പരിഹാരം നിർദ്ദേശിക്കുന്നില്ല. ഫാഷിസ്റ്റ് ഭീഷണിയിൽ നിന്ന് ഇരകൾക്ക് രക്ഷാമാർഗ്ഗം കാണിച്ച് കൊടുക്കാനും അവർക്കാകുന്നില്ല.

അടിസ്ഥാന പ്രശ്നങ്ങളിൽ ജനപക്ഷത്ത് ഉറച്ചുനിൽക്കുവാനും അതിന് മുമ്പിലുള്ള ഏത് വെല്ലുവിളിയും ഏറ്റെടുക്കുവാനും എം.കെ.ഫൈസി ആഹ്വാനം ചെയ്തു. പാർട്ടിയെ കൂടുതൽ ജനകീയവൽക്കരിക്കുവാനും രാഷ്ട്രീയവൽക്കരിക്കുവാനും പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസി (കേരള)യെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു.

നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അഡ്വ. ശറഫുദ്ദീൻ അഹമ്മദ് (ഉത്തർപ്രദേശ്), പ്രൊഫ. നസ്നിൻ ബീഗം (കർണാടക), ആർ.പി. പാണ്ഡേ (ഡൽഹി), ദഹ്ലാൻ ബാഖവി (തമഴ്‌നാട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
മുഹമ്മദ് ഷഫി (രാജസ്ഥാൻ), അബ്ദുൽ മജീദ് മൈസൂർ (കർണാടക) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ. മെഹ്ബൂബ് ശെരീഫ് ആവാദ് (കർണാടക), അൽഫോൻസോ പ്രാങ്കോ (കർണാടക), അബ്ദുൽ വാരിസ് (ആന്ധ്രപ്രദേശ്), യാസ്മിൻ ഫാറൂഖി (രാജസ്ഥാൻ), സീതാറാം കോയിവാൽ (രാജസ്ഥാൻ) എന്നിവരാണ് സെക്രട്ടറിമാർ. അഡ്വ. സാജിദ് സിദ്ധീഖി (മദ്ധ്യപ്രദേശ്) ആണ് ട്രഷറർ.

മറ്റു ദേശീയ സമിതി അംഗങ്ങൾ: അഡ്വ. നൂർ അഹമ്മദ് മദനി (ആന്ധ്രപ്രദേശ്), അഫ്തർ ആലം (ബിഹാർ), ഡോ: തസ്്ലിം അഹമ്മദ് റഹ്മാനി, ഷഹീൻ കൗസർ (ഡൽഹി), ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൽ ഹന്നാൻ, അബ്ദുൽ ലത്തീഫ് പുത്തൂർ, അഫ്സർ പാഷ, ഷാഹിദ തസ്നീം (കർണാടക), എ. സഈദ്,പി. അബ്ദുൽ മജീദ് ഫൈസി, പ്രൊഫ. പി.കോയ, അഡ്വ. കെ.എം.അഷ്റഫ്, അഡ്വ. കെ.പി.ശരീഫ്, പി.അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ഇ.എം.അബ്ദുറഹ്മാൻ, റോയ് അറയ്ക്കൽ, കെ.കെ.ജബ്ബാർ, മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി (കേരളം), പർവേസ് ബാരി (മദ്ധ്യപ്രദേശ്), റിസ്വാൻ ഖാൻ, മെഹറുന്നിസ ഖാൻ (രാജസ്ഥാൻ), അബ്ദുൽ ഹമീദ് രാംനാട്, മുഹമ്മദ് മുബാറക്, അബ്ദുൽ സത്താർ, നിസാം മൊയിനുദ്ദീൻ (തമഴ്‌നാട്) ഡോ. നിസാമുദ്ദീൻ ഖാൻ, മുഹമ്മദ് കാമിൽ (ഉത്തർ പ്രദേശ്), തയീദുൽ ഇസ്ലാം, ഒമർ ഖാൻ, അഫ്താബ് ആലം (പശ്ചിമ ബംഗാൾ).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP