Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളത്തിന്റെ പ്രിയനടി ആർട് ഓഫ് ലിവിങ് ഗുരുസന്നിധിയിൽ

മലയാളത്തിന്റെ പ്രിയനടി ആർട് ഓഫ് ലിവിങ് ഗുരുസന്നിധിയിൽ

ലയാളത്തിൽനിന്നും തമിഴിലേക്ക് ചേക്കേറി വിജയം കൊയ്‌തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവിൽ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂർക്കാരി .മലയാളികളായ മിക്ക നടിമാരും മലയാള സിനിമയിൽ അഭിയമികവ് തെളിയിച്ച ശേഷമാണ് അന്യഭാഷാചിത്രങ്ങളിലേക്ക് അഭിനയിക്കാനായി ഒരുങ്ങാറുള്ളത് .എന്നാൽ മലയാളിയായ ഈ ശാലീന സുന്ദരി മറ്റുള്ളവരിൽനിന്നും തികച്ചും വേറിട്ട ശൈലിയിൽ തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്.ഏതാനും വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ട് നടന്ന മലബാർ കോണ്ടസ്റ്റിൽ നേടിയ വിജയം നേഹയുടെ അഭിനയജീവിതത്തിലേക്കുള്ള കാൽവെപ്പായിരുന്നു.

ജീവനകലയുടെ പ്രാരംഭപരിശീലനം തുടങ്ങി ആർട് ഓഫ് ലിവിങ് ഉന്നത പഠനപരിശീലന പദ്ധതികളിലെല്ലാം സജീവ പങ്കാളിത്വവും സാന്നിദ്ധ്യവുമുറപ്പിക്കാറുള്ള കണ്ണൂർ ചെറുകുന്ന് സ്വദേശി നേഹാ രത്നാകരൻ താരജാടകളൊന്നുമില്ലാതെ എത്രയും ലളിതമായാണ് ഇത്തവണയും ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ മുൻപിൽ തൊഴുകൈയുമായെത്തിയത്.
നേഹാരത്നാകരൻ നായികാകഥാപാത്രമായി അഭിനയം പൂർത്തിയാക്കിയ ഓൾഡ് ഈസ് ഗോൾഡ്എന്ന മലയാള ചലച്ചിത്രം സമീപ ദിവസങ്ങളിൽ തീയേറ്ററിലെത്തുന്നതിന്റെ മുന്നോടിയായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങുന്നതിന് കൂടിയാണ് ആർട് ഓഫ് ലിവിങ് കുടുംബാംഗമായ ചലച്ചിത്രനായിക കുടുംബസമേതം ഗുരുസന്നിധിയിലെത്തിയത്.

മലബാർ കോണ്ടസ്റ്റിന്റെ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് തെലുങ്ക് സിനിമാ സംവിധായകൻ അദ്ദേഹത്തിന്റെ ചിത്രത്തിൽ നേഹക്ക് അവസരം നൽകിയത് . തെലുങ്ക് ചിത്രത്തിനായിനടത്തിയ നേഹയുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഇഷ്ടപ്പെട്ട മറ്റൊരൂ തമിഴ് സിനിമാ സംവിധായകൻ എസ്.എൻ ശക്തിവേൽ അദ്ദേഹത്തിന്റെ തമിഴ് ചിത്രത്തിൽ അവസരം നൽകിയതോടെ നേഹ തമിഴ് സിനിമാ മേഖലകളിലും ശ്രദ്ധേയയായി .

ചിത്രത്തിൽ ദീപിക എന്ന കഥാപാത്രത്തിനായിരുന്നു നേഹ ജീവൻ നൽകിയത് .തുടർന്ന് നാല് ചിത്രങ്ങളിൽ അഭിനയിച്ചതോടെ തമിഴകത്തെ സിനിമാ പ്രേമികൾ നേഹയെ മികവുറ്റ അഭിനേത്രിയായി അംഗീകരിക്കുകയായിരുന്നു.
തുടർന്ന് മലയാളചിത്രത്തിലൂം നായികയായി അരങ്ങേറ്റം കുറിക്കാൻ കൈപിടിച്ചുയർത്തി അവസരം നൽകിയ സംവിധായകരെയെല്ലാം കൃതജ്ഞതയോടെ നേഹാ രത്നാകരൻ സ്മരിക്കുന്നതായും അഭിമുഖത്തിൽ പറയുകയുണ്ടായി .

4 കളർ പ്രസൻസിന്റെ ബാനറിൽ പ്രകാശ് കുഞ്ഞൻ മോരയിൽ സംവിധാനം ചെയ്ത ;'' ഓൾഡ് ഈസ് ഗോൾഡ് '' എന്ന മലയാളചിത്രത്തിൽ കല്യാണി എന്ന നായികയെയാണ് നേഹ അവതരിപ്പിക്കുന്നത് . ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവകുമാർ . സിനിമാ അഭിനയത്തിനിസഹകരണവും ടയിലും ഗായികകൂടിയായ നേഹാ രത്നാകരൻ സംഗീത ആൽബവും പുറത്തി റക്കിയിട്ടുണ്ട് .BSNL എൻജിനീയാരായിരുന്ന പിതാവ് രത്നാകരൻ ,അമ്മ മാല തുടങ്ങിയവരുടെ പ്രോത്സാനവും നേഹയുടെ വളർച്ചക്ക് മുതൽക്കൂട്ടാണ്.

സുഹൃത്തുക്കളായ കേരളത്തിലെ ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങൾ പ്രിയങ്കരിയായ നേഹയുടെ ഓൾഡ് ഈസ് ഗോൾഡ് എന്ന മലയാളചിത്രത്തിന്റെ റിലീസിങ് തീയതി ആഘോഷമാക്കി മാറ്റാനാണ് ഒരുങ്ങിനിൽക്കുന്നതെന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP