Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

നിർവ്വാണ: ദി ബ്ലാക്ക് ഹോളിന് മികച്ച ഷോർട്ട് ഫിലിമിനും ക്യാമറാമാനുമുള്ള പുരസ്‌കാരം; ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് പുരസ്‌കാരദാനം

നിർവ്വാണ: ദി ബ്ലാക്ക് ഹോളിന് മികച്ച ഷോർട്ട് ഫിലിമിനും ക്യാമറാമാനുമുള്ള പുരസ്‌കാരം; ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് പുരസ്‌കാരദാനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള ഫ്രെയിംസ് 24 ഫിലിം സൊസൈറ്റിയുടെ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് നിർവ്വാണ: ദി ബ്ലാക്ക് ഹോളിന് ലഭിച്ചു. മികച്ച ക്യാമാറാമാനുള്ള അവാർഡും ഈ ഷോർട്ട് ഫിലിം നേടി. ഷാമസൂദ് പി.പി.യാണ് മികച്ച ക്യാമറാമാൻ. രജ്ഞിത്തും ഷൈൻ വക്കവും ചേർന്ന് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത് മാധ്യമപ്രവർത്തകനായ എം.എസ്.സനിൽകുമാറാണ്.

പ്രകൃതിയുടെ ആത്മാവ് തേടുന്ന ഒരു പെൺകുട്ടിയുടെ തിരിച്ചറിവുകളാണ് നിർവ്വാണ: ദി ബ്ലാക്ക് ഹോൾ. മരണാനന്തര ജീവിതത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സ്വത്വം നഷ്ടപ്പെട്ട അവസ്ഥയിലെത്തുന്ന ദയ എന്ന പെൺകുട്ടി ഒരു ഗുരുവിനെ കണ്ടെത്തുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ കലവറയായ ബ്ലാക്ക് ഹോളിനെ കുറിച്ചും ആത്മാവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ദയ അറിവുകൾ നേടുന്നിടത്തു നിന്നും ചിത്രം വഴിതിരിഞ്ഞുപോവുകയാണ്. ഒടുവിൽ മരണാനന്തര ജീവിതത്തെക്കുറിച്ച് അറിയാൻ മരണം സ്വീകരിക്കണമെന്ന ഉൾക്കാഴ്ച ദയയെ മുന്നോട്ട് നയിക്കുന്നു. 15 മിനിട്ടാണ് ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം.സജി സലിം എഡിറ്റ് ചെയ്ത ഷോർട്ട് ഫിലിമിന്റെ ചീഫ് അസോസിയേറ്റ് ശിവദാസ് കൃഷ്ണ ആണ്. സൗണ്ട് ഡിസൈൻ പ്രഭാത് ഹരിപ്പാട്. രാജ് മാർത്താണ്ഡമാണ് സൗണ്ട് എഫക്ട്‌സ്. ഓഗസ്റ്റ് 2ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP