Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്കളും മാതാപിതാക്കളും നേർക്കുനേർ: മാതാപിതാക്കൾക്കായി ഒരു ഷട്ട് ഡൗൺ ക്രൈസിസ് വെബിമിനാർ നാളെ ഞായറാഴ്ച വൈകിട്ട് 3 മണിക്ക്

സ്വന്തം ലേഖകൻ

കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക- മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും, സംശയങ്ങൾക്ക് മറുപടി നൽകാനും ആയി 15 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ഒന്നിക്കുന്ന വിബിൻആർ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നാളെ ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടത്തപ്പെടും. വെബിനാർ സംഘടിപ്പിക്കുന്നത് ഫരീദാബാദ് രൂപത ഫാമിലി അ പൊസ്റ്റൊ ലെറ്റ് ഡയറക്ടർ ഫാദർ ബെന്നി പാലാട്ടി ആയിരിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ്, ബിജോ അലക്‌സാണ്ടർ ഡിവൈഎസ്‌പി, തുടങ്ങി നാല് രാജ്യങ്ങളിൽ നിന്നുള്ള 15 വിദഗ്ദ്ധർ സെമിനാറിൽ സംസാരിക്കുന്നു.

ഷട്ട്ഡൗൺ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്, മക്കളുടെ പഠനം- ബന്ധങ്ങൾ- ഓൺലൈൻ ലൈഫ്- മാനസിക ശാരീരിക ആരോഗ്യം തുടങ്ങിയവ. ഈ മേഖലകളിൽ പ്രഗൽഭരായവർ സംസാരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്ന അവസരമാണ് ഈ വെബിനാർ എന്നും ഇത് ഇന്നിന്റെ ആവശ്യമാണെന്നും ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങര പ്രസ്താവിച്ചു. കുടുംബങ്ങളുടെ വെല്ലുവിളികൾ, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങൾ, ഷട്ഡൗണും കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങളും, സ്‌കൂളും പഠനവും സാദ്യധകളും തുടങ്ങിയ നിരവധി വിഷയങ്ങൾ ആയിരിക്കും വെബിനാറിൽ ചർച്ച ചെയ്യപ്പെടുക.

ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ 6 മണി വരെ സമയത്ത് സൂം ആപ്പിലൂടെ നടക്കുന്ന ഇതിന്റെ ലൈവ് സ്ട്രീമിങ് 'വീടും വിദ്യാലയവും' എന്ന യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP