Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തദ്ദേശീയ യുദ്ധ കപ്പൽ രൂപകൽപ്പനയ്ക്ക് വെർച്ച്വൽ റിയാലിറ്റി സെന്റർ; നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു

രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനിൽ സ്ഥാപിച്ച പ്രഥമ അത്യാധുനിക വെർച്ച്വൽ റിയാലിറ്റി സെന്റർ (വി.ആർ.സി) നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു. നാവിക സേനയുടെ തദ്ദേശീയ യുദ്ധ കപ്പൽ രൂപ കൽപ്പനയ്ക്ക് ഈ കേന്ദ്രം വൻ തോതിൽ ആക്കമേകും.

കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ നാവിക സേനാ മേധാവി ഡയറക്ടറേറ്റിനെ അഭിനന്ദിച്ചു. യുദ്ധ കപ്പലുകളുടെ രൂപ കൽപ്പനയിൽ ഡിസൈനർമാരും, നാവിക സേനയും തമ്മിൽ നിരന്തരമുള്ള കൂട്ട് പ്രവർത്തനത്തിന് ഈ കേന്ദ്രം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1960 കളിലാണ് ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപം കൊണ്ടത്. യുദ്ധ കപ്പലുകൾ തദ്ദേശീയമായി രൂപ കൽപ്പന ചെയ്യുന്നതിന് ഇന്ത്യൻ നാവിക സേനയ്ക്ക് സ്വയം പര്യാപ്തത നേടിക്കൊടുത്തതിൽ ഡയറക്ടറേറ്റിന് മുഖ്യ പങ്ക് ഉണ്ട്. ഇതുവരെ 19 യുദ്ധ കപ്പലുകൾ രൂപ കൽപ്പന ചെയ്ത കേന്ദ്രം 90 ലേറെ പ്ലാറ്റ്‌ഫോമുകളും ഇതിനകം നിർമ്മിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP