Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊബർ ഇന്ത്യ ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങ് ചുമതലയേറ്റു

ഊബർ ഇന്ത്യ ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങ് ചുമതലയേറ്റു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ റൈഡർമാരുടെയും ഡ്രൈവർമാരുടെയും വിശ്വസനീയവും സുരക്ഷിതവുമായ യാത്രാ സൗകര്യങ്ങളൊരുക്കി യാത്രാ ബിസിനസിന്റെയും സുരക്ഷാ അനുഭവം ഉറപ്പാക്കികൊണ്ടുള്ള കമ്പനിയുടെ അടുത്തഘട്ടം വളർച്ചയെയും മുന്നിൽ കണ്ടാണ് പുതിയ നിയമനം.

ഊബർ ഇന്ത്യ,ദക്ഷിണേഷ്യ പ്രസിഡന്റായി തനിക്ക് പകരം പ്രഭ്ജീതിനെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ഏറ്റവും വേഗത്തിൽ വളരുന്ന തന്ത്രപ്രധാനമായ വിപണിയാണിതെന്നും താഴെത്തട്ടു മുതൽ ഊബറിനെ വളർത്തി റൈഡ് ബിസിനസിൽ മുന്നിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് പ്രഭ്ജീത്തെന്നും പ്രഭ് പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഊബിനെ നയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അടുത്ത ഘട്ടം നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിച്ച് വളർച്ച മുന്നോട്ട് കൊണ്ടുപോകുമെന്നും ഏഷ്യാ പസിഫിക്ക് റീജണൽ ജനറൽ മാനേജർ പ്രദീപ് പരമേശ്വരൻ പറഞ്ഞു.

ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഊബറിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ സേവനങ്ങളും ഉൽപ്പന്ന ഓഫറുകളും ശക്തിപ്പെടുത്തുന്നതിന് ഊബർ കുടുംബത്തിലുടനീളമുള്ള അസാധാരണ ടീമുകളുമായും പ്രതിഭാധനരായ സഹപ്രവർത്തകരുമായും സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നഗരങ്ങളെ കോർത്തിണക്കുന്നതിൽ ഊബർ നിർണായക ഭാഗമാണെന്നും സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും പ്രഭ്ജീത് സിങ് പറഞ്ഞു.

ഐഐടി ഖരക്പൂർ, ഐഐഎം പൂർവ്വ വിദ്യാർത്ഥിയായ പ്രഭ് 2015 ഓഗസ്റ്റിലാണ് മക്കിൻസെ ആൻഡ് കമ്പനിയിൽ നിന്നും ഊബറിലെത്തിയത്. ആഗോള ബിസിനസ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. ബഹു നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് ഈ രംഗത്തെ പല നൂതന പരിപാടികൾക്കും തുടക്കം കുരിച്ചു. ഓട്ടോ, മോട്ടോ വിഭാഗങ്ങളെ വളർത്തി ബഹുമുഖ പ്ലാറ്റ്ഫോം നിർമ്മിച്ചു. മറ്റ് വിപണികളിലേക്ക് കൂടി ഇവ കയറ്റുമതി ചെയ്തു.

പ്രഭിന് പുതിയ റോളിൽ പിന്തുണയുമായി ദേശീയ നേതൃ നിരയുണ്ട്. ഖെയ്ത്താൻ ആൻഡ് കമ്പനിയുടെ മുൻ പാർട്ട്നറും നിലവിൽ നിയമകാര്യ ഡയറക്ടറുമായ ജോയ്ജ്യോതി മിശ്ര, യൂണൈറ്റഡ് നേഷൻസ് മുൻ ഡയറക്ടറും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പ്രിൻസിപ്പൽ ഡയറക്ടറും ഇപ്പോൾ കമ്യൂമിക്കേഷൻസ് ഡയറക്ടറുമായ സതീന്ദർ ബിന്ദ്ര, ഐബിഎം ദക്ഷിന്റെ മുൻ സഹസ്ഥാപകനും സിഇഒയും നിലവിൽ സെൻട്രൽ ഓപറേഷൻസ് മേധാവിയുമായ പവൻ വൈഷ്, ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ മുൻ ജോയിന്റ് സെക്രട്ടറിയും നിലവിൽ പോളിസി ഡയറക്ടറുമായ രാജീവ് അഗർവാൾ, എസെടാപ്പ് മൊബൈൽ സൊലുഷ്യൻസ് മുൻ സീനിയർ വിപിയും നിലവിൽ പ്രൊഡക്റ്റ്സ് മേധാവിയുമായ ശിരിഷ് ആന്ധാരെ, മുൻ ജിഇ എക്സിക്യൂട്ടീവും നിലവിൽ എച്ച്ആർ മേധാവിയുമായ നേഹ മാഥൂർ, ലിഥിയം അർബൻ ടെക്നോളജീസ് മുൻ സിഒഒയും നിലവിൽ കമ്യൂണിറ്റി ഓപറേഷൻസ് മേധാവിയുമായ പ്രിയൻഷു സിങ്, അർബൻ ലാഡർ ആൻഡ് മാരികോ മുൻ എക്സിക്യൂട്ടീവും നിലവിൽ ഇന്ത്യയിലെ മാർക്കറ്റിങ് ഡയറക്ടറും എപിഎസി റൈഡുകളുടെ ബ്രാൻഡ് മാർക്കറ്റിങ് ചമതലയുമുള്ള സഞ്ജയ് ഗുപ്ത തുടങ്ങിയവർ ഉൾപ്പെട്ടതാണ് നേതൃ നിര.

പ്രതിഭകളുടെ സംഭരണി എന്ന ഊബർ ഇന്ത്യ ദക്ഷിണേഷ്യ പാരമ്പര്യത്തിന് അനുസൃതമായി ദക്ഷിണേഷ്യൻ നേതാക്കളെ കൂടുതൽ വിപുലമായ റീജണൽ, ഗ്ലോബൽ റോളുകളിലേക്ക് ഉയർത്തി. ദക്ഷിണേഷ്യൻ മുൻ പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ ഇപ്പോൾ എപിഎസി റീജണൽ ജനറൽ മാനേജരാണ്. മുൻ എഞ്ചിനീയറിങ് ഡയറക്ടർ വിധ്യ ദുത്തലൂരൂവിനെ കസ്റ്റമർ കെയർ പ്ലാറ്റ്ഫോമിന്റെ ആഗോള എഞ്ചിനീയറിങ് മേധാവിയായി പ്രമോട്ട് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP