Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ്ലീഗ ജമാഅത്ത്; സർക്കാരിന്റെ വീഴ്ചകളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ബലിയാട് മാത്രം - എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബ്ലീഗി ജമാഅത്തിലെ അംഗങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ വാർത്തകൾ ഉപയോഗിച്ച്് വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ നിരാശാജനകമാണ്. കേന്ദ്ര സർക്കാറിന്റെ പരാജയങ്ങളിൽ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ഈ അവസരത്തെ സംഘപരിവറിന്റെ സന്നദ്ധ ട്രോൾ സംഘം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുമ്പോൾ, 'മതേതര' രാഷ്ട്രീയക്കാരിൽ നിന്നുള്ള പ്രസ്താവനകളും മുഖ്യധാരാ മാധ്യമങ്ങളുടെ തെറ്റായ വിശദീകരണങ്ങളും ഇതിന് സഹായകമാകുന്നു.

'നിസാമുദ്ദീൻ മർകസ'് എന്നറിയപ്പെടുന്ന നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് ആസ്ഥാനത്ത് ലോകമെമ്പാടുമുള്ള സന്ദർശകർ പതിവായി വരാറുണ്ട്, അവർ ചിലപ്പോൾ ദീർഘനാളത്തേക്ക് അവിടെ തങ്ങാറുമുണ്ട്. കൊറോണ വൈറസ് രോഗികൾ മർകസിനുള്ളിൽ 'മറഞ്ഞിരിക്കുന്നു' എന്നാണ് പൊതുവായ വാർത്താ കവറേജുകളും ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളും ആരോപിക്കുന്നത്. ഈ പ്രചാരണങ്ങളെ നിഷേധിക്കുന്നതാണ്, നിസാമുദ്ദീൻ മർക്കസ് സംഭവത്തെ ആസ്പദമാക്കി പുറത്തിറക്കിയ വിശദമായ പ്രസ്താവന. 'ജനത കർഫ്യൂ', ലോക്ക് ഡൗൺ എന്നിവ പ്രഖ്യാപിച്ചതുമുതൽ അവർ ജില്ലാ ഭരണകൂടവുമായി (എസ്.ഡി.എം) നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് അത് വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും അവിടെ ഒറ്റപ്പെട്ട ആളുകളുടെ സുരക്ഷിതമായ യാത്രയെക്കുറിച്ച് അവർ അധികാരികളെ ബോധിപ്പിച്ചിരുന്നു.

നടന്ന സംഭവങ്ങളെ മുഴുവനും തെറ്റായി ചിത്രീകരിക്കാനും ലോക്ക് ഡൗണിന്റെ മാനേജ്മെന്റിൽ വന്ന വലിയ പിഴവുകളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമാണ് വിഷയത്തെ ഇപ്പോൾ ഉപയോഗികിച്ച് കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. മുന്നറിയിപ്പ് നൽകപ്പെടാത്തതുകൊണ്ടും നേരത്തെ വിവരം കൈമാറാതിരുന്നതുകൊണ്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുടുങ്ങിയ ലക്ഷങ്ങളും ഒരുപക്ഷേ കോടിക്കണക്കിനും ആളുകളാണ് ഉള്ളത്. കെജ്രിവാൾ ഭരിക്കുന്ന ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം ഈ ലോക്ക്ഡണിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുകയും, കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും തയ്യാറെടുപ്പിന്റെ അഭാവം തുറന്നുകാട്ടുകയും ചെയ്തിരുന്നു.

തബ്ലീഗി ജമാഅത്തിനെയും - അതിനോട് ചേർത്ത് മുസ്ലിം സമൂഹത്തെ മുഴുവനും ബലിയാടാക്കുക വഴി സർക്കാർ നടപടികളിലെ ഇത്തരം പോരായ്മകളെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഒരു മാസം മുമ്പ് ഡൽഹിയിൽ വംശീയാക്രമണം നടത്തിയവർക്ക് നേരെ എഫ്.ഐ.ആർ രേഖപ്പെടുത്താനോ നടപടി സ്വീകരിക്കാനോ ധൈര്യം ഇല്ലാതിരുന്ന ആം ആദ്മി നേതാക്കൾ തബ്ലീഗ് ജമാഅത്തിന് എതിരെ എഫ് ഐ ആർ രേഖപ്പെടുത്തുന്നതും പൊലീസ് നടപടി കൈകൊള്ളുന്നതും തികഞ്ഞ കാപട്യവും പൊള്ളത്തരവുമാണ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ സന്ദർശിക്കുന്ന ഇന്ത്യയിലെ ഒരേയൊരു മത ആരാധനാലയം ഇതല്ലെന്നും നാം ഓർക്കണം.

നിലവിലെ സാഹചര്യം എല്ലാ സംഘടനകൾക്കും ആളുകൾ ഒത്തുചേരുന്ന മുഴുവൻ ഇടങ്ങൾക്കും പ്രത്യേകമായ സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നത് തന്നെയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കുകയും എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്തോടെ നാം ചെയ്യേണ്ട ഒരേയൊരു കാര്യം. ഈ നടപടികളെല്ലാം സ്വീകരിച്ചതിനുശേഷവും ചില കേസുകൾ ഉണ്ടായേക്കാം, പ്രത്യേകിച്ചും ലോക്ക് ഡൗണിന് മുമ്പേ രോഗം പടർന്നിരുന്ന സ്ഥലങ്ങളിൽ നിന്ന്. ഈ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടയിൽ, രോഗം പടരുന്നത് തടയുകയും ലോക്ക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഈ പ്രതിസന്ധി ഐക്യദാർ്യത്തിന്റെയും സഹാനുഭൂതിയുടെയും വിവേകത്തിന്റെയും സമയമാണ്, വംശീയതയുടെയും വിദ്വേഷത്തിന്റെയും വൈറസ് വ്യാപിപ്പിക്കുന്നതിനുള്ള സമയമല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP